city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vande Bharat | വന്ദേ ഭാരത് ട്രെയിനിൽ പുകവലിക്കല്ലേ, ട്രെയിൻ നിൽക്കും, കനത്ത പിഴ നൽകേണ്ടിയും വരും; കാസർകോട് - തിരുവനന്തപുരം വണ്ടിയിൽ സംഭവിച്ചത്!

കോഴിക്കോട്: (KasargodVartha) യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് നിന്നു. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ കോഴിക്കോട് തിക്കോടിക്ക് സമീപമാണ് സംഭവം നടന്നത്. പുതിയ വന്ദേ ഭാരത് ട്രെയിനുകകളിൽ സ്മോക് ഡിറ്റക്ടർ സംവിധാനമുണ്ട്. പുക കണ്ടെത്തിയതിനെ തുടർന്ന് ഫയർ ഡിറ്റക്ഷൻ സംവിധാനം പ്രവർത്തനക്ഷമമായതോടെയാണ് പെട്ടെന്ന് ട്രെയിൻ നിന്നത്.

Vande Bharat | വന്ദേ ഭാരത് ട്രെയിനിൽ പുകവലിക്കല്ലേ, ട്രെയിൻ നിൽക്കും, കനത്ത പിഴ നൽകേണ്ടിയും വരും; കാസർകോട് - തിരുവനന്തപുരം വണ്ടിയിൽ സംഭവിച്ചത്!

ഇതോടെ അധികൃതരെത്തി പരിധോധന നടത്തി. ട്രെയിൻ 15 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്. ട്രെയിനിലെ ഒരു യാത്രക്കാരൻ ടോയ്‌ലറ്റിൽ മദ്യവും സിഗരറ്റും ഉപയോഗിച്ചതായി കണ്ടെത്തി. റെയിൽവേ പ്രൊടക്ഷൻ ഫോഴ്‌സ് (RPF) സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചു. കഴിഞ്ഞ മാസം സമാനമായ സംഭവത്തിൽ ടോയ്‌ലറ്റിൽ പുക കണ്ടെത്തിയതിനെ തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂർ, പട്ടാമ്പി, പള്ളിപ്പുറം എന്നിവിടങ്ങളിൽ നിർത്തിയിടേണ്ടി വന്നിരുന്നു. നിയമം ലംഘിച്ച യാത്രക്കാർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.

രഹസ്യമായി പുകവലി വേണ്ട

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കോചിലും യാത്രക്കാർ കയറുന്ന സ്ഥലത്തും ടോയ്‌ലറ്റുകളിലും പുക കണ്ടെത്താനുള്ള സെൻസറുകൾ വിന്യസിച്ചിട്ടുണ്ട്. ഈ സെൻസറുകൾ പുകയുടെ അളവ് രേഖപ്പെടുത്തുന്നു, മുൻകൂട്ടി നിശ്ചയിച്ച നില മറികടക്കുമ്പോൾ ഡിറ്റക്ടർ സജീവമാകുന്നു. അതുകൊണ്ട് തന്നെ ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും.

Vande Bharat | വന്ദേ ഭാരത് ട്രെയിനിൽ പുകവലിക്കല്ലേ, ട്രെയിൻ നിൽക്കും, കനത്ത പിഴ നൽകേണ്ടിയും വരും; കാസർകോട് - തിരുവനന്തപുരം വണ്ടിയിൽ സംഭവിച്ചത്!

ഏത് കോചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും ലോകോ പൈലറ്റിന് മുന്നിലെ സ്‌ക്രീനിൽ തെളിയും. അലാറം മുഴങ്ങിയാൽ ട്രെയിൻ ഉടൻ നിർത്തണമെന്നാണ് നിയമം. തുടർന്ന് റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തും. ട്രെയിനിലെ തീപ്പിടിത്തങ്ങൾ നേരത്തേ കണ്ടെത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. വന്ദേഭാരതിൽ പുകവലിച്ചാൽ യാത്ര വൈകുമെന്ന് മാത്രമല്ല, കനത്ത പിഴ നൽകേണ്ടിയും വരും. ട്രെയിനിൽ സിഗരറ്റോ ബീഡിയോ വലിക്കുന്നത് റെയിൽവേ നിയമത്തിലെ സെക്ഷൻ 167 പ്രകാരം കുറ്റകരമാണ്.

Keywords: News, Kerala, Kozhikode, Vande Bharat, Train, Railway, Lifestyle Malayalam News, Smoke, Fire Detection, Smoke detection sensors in Vande Bharat trains.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia