city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പിടിമുറുക്കുന്നു; സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി; രക്തസാക്ഷി കുടുംബസംഗമവും ഉണ്ടാവില്ല

കാസർകോട്: (www.kasargodvartha.com 16.01.2022) കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം അടക്കമുള്ള പരിപാടികൾ ഒഴിവാക്കി. രക്തസാക്ഷി കുടുംബസംഗമവും വിപുലമായ കൊടി, കൊടിമര ജാഥകളും ഒഴിവാക്കിയതായി ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ മാസ്റ്റർ അറിയിച്ചു.
    
കോവിഡ് പിടിമുറുക്കുന്നു; സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി; രക്തസാക്ഷി കുടുംബസംഗമവും ഉണ്ടാവില്ല

ജനുവരി 21, 22, 23 തീയതികളിൽ മടിക്കൈ അമ്പലത്തുകരയിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായുള്ള ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പങ്കെടുക്കുന്ന സെമിനാർ അടക്കമുള്ള അനുബന്ധ പരിപാടികളും നേരത്തെ മാറ്റിവച്ചിരുന്നു.

പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടി 20ന്‌ രാവിലെ 10.30ന്‌ പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വാഹനത്തിൽ കൊണ്ടുവരും. നാമമാത്രമായ ചുവപ്പ് വോളന്റീയർമാർ മാത്രമായിരിക്കും ഒപ്പമുണ്ടാവുക. ബാൻഡ്‌ സെറ്റും അനൗൺസ്‌മെന്റ്‌ വാഹനവും പിന്നാലെയുണ്ടാകുമെങ്കിലും എവിടെയും സ്വീകരണമുണ്ടാവില്ല. പകൽ ഒന്നിന്‌ കാസർകോട്‌ ടൗണിലും വൈകിട്ട്‌ അഞ്ചിന്‌ പ്രതിനിധി സമ്മേളന നഗരിയിലും എത്തും.

പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമരം 20ന്‌ പകൽ രണ്ടിന്‌ ചീമേനി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊണ്ടുവരും. എവിടെയും സ്വീകരണമില്ല. നാമമാത്രമായ വോളന്റീയർമാർ മാത്രം ഒപ്പമുണ്ടാകും. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള ദീപശിഖാ റിലേയും 20ന്‌ പകൽ രണ്ടിന്‌ കയ്യൂർ രക്തസാക്ഷി നഗറിൽ നിന്നും പറപ്പെടും. ഇതും വാഹനത്തിലാണ്‌ കൊണ്ടുവരിക. അത്‌ലറ്റുകളില്ല. സ്വീകരണവും ഒഴിവാക്കി.

കൊടി, കൊടിമര, ദീപശിഖാ ജാഥകൾ വൈകിട്ട്‌ അഞ്ചിന്‌ അമ്പലത്തുകരയിൽ എത്തും. ബഹുജനങ്ങൾ പങ്കെടുക്കില്ല. മാസ്‌കും സാനിറ്റൈസറും ശാരീരിക അകലവും ചടങ്ങിൽ നിർബന്ധമാക്കിയിട്ടുണ്ട്.

പൊതുസമ്മേളനമില്ലാത്തതിനാൽ അവിടത്തേക്കുള്ള കൊടി, കൊടി മരജാഥകളും റദ്ദാക്കിയിട്ടുണ്ട്‌.


Keywords: News, Kerala, Kasaragod, COVID-19, Top-Headlines, CPM, District-conference, Meeting, Report, District, District-Secretary, Rally, Skipped public meeting of the CPM Kasaragod district conference.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia