സിസ്റ്റര്‍ അമല വധം: ഹരിദ്വാറില്‍ പിടിയിലായ സതീഷ്ബാബു കാസര്‍കോട് ജില്ല വിട്ടത് 16 വര്‍ഷം മുമ്പ്
Sep 25, 2015, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2015) കോട്ടയം പാലായിലെ സിസ്റ്റര്‍ അമല വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ അറസ്റ്റിലായ കാസര്‍കോട് കുറ്റിക്കോല്‍ മെഴുവാതട്ടുങ്കല്‍ വീട്ടിലെ സതീഷ്ബാബു കാസര്‍കോട് ജില്ല വിട്ടത് 16 വര്‍ഷം മുമ്പ്. മുപ്പത്തെട്ടുകാരനായ സതീഷ്ബാബു തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് വീട്ടില്‍ നിന്നിറങ്ങിയത്.
പിന്നീട് വല്ലപ്പോഴും വീട്ടിലേക്ക് ഇയാള്‍ പോകാറുണ്ടായിരുന്നു. വീട്ടുകാരുമായും ബന്ധുക്കളുമായും സതീഷ്ബാബു അത്ര നല്ല അടുപ്പത്തിലുമായിരുന്നില്ല. മോഷണം സ്ഥിരം തൊഴിലാക്കിയതോടെ സതീഷിനെ കുറേക്കാലമായി വീട്ടിലേക്ക് അടുപ്പിക്കാറുമില്ല. നാട്ടിലെ ഒരുവീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ സതീഷിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നുവെങ്കിലും തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം സതീഷ് നാട്ടിലേക്ക് പോയിട്ടേയില്ല.
സംസ്ഥാനത്തെ പല ഭാഗങ്ങളിലും സതീഷ് മോഷണം നടത്തുകയും കേസുകളില്‍ അകപ്പെടുകയും ചെയ്തിരുന്നു. വീടുകളിലെ തുറന്നിട്ട ജനാലകള്‍ വഴി വടി ഉപയോഗിച്ച് മാലമോഷണം നടത്തുന്നതായിരുന്നു സതീഷിന്റെ രീതി. എന്നാല്‍ മോഷണത്തിനായി ഒരു കൊലപാതകം നടത്തുന്നത് ഇതാദ്യമാണ്. കെ എസ് ആര് ടി സി കണ്ടക്ടറായ സതീഷിന്റെ സഹോദരന്റെ നമ്പര്‍ പോലീസിന് കിട്ടിയതോടെയാണ് പ്രതിയെ പിടികൂടാനുള്ള സാഹചര്യവുമുണ്ടായത്.

Keywords: Sister Amala case, Murder Case, Accused, Kasaragod Native, Kerala, Held, Sister Amala case, Sister Amala death case: accused arrested, Royal Silks.