ബോവിക്കാനത്തും പൊവ്വലിലും സംഘര്‍ഷം; കടകളും വാഹനങ്ങളും തകര്‍ത്തു; ആരിക്കാടിയില്‍ റോഡ് ഉപരോധം
Feb 1, 2015, 21:23 IST
ചെര്‍ക്കള: (www.kasargodvartha.com 01/02/2015) ബോവിക്കാനം ടൗണിലും പൊവ്വലിലും സംഘര്‍ഷം. കടയില്‍ സാധനം വാങ്ങാനെത്തിയവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആര്‍.എസ്.എസ് വിജയ ശക്തി സംഗമത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസുകളിലും ടെമ്പോകളിലുമായെത്തിയ സംഘമാണ് ഇരു സ്ഥലങ്ങളിലും അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനിടെ കുമ്പള ആരിക്കാടിയില്‍ ബസിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതേതുടര്‍ന്ന് ദേശീയ പാത വഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ബോവിക്കാനം ടൗണില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. പൊവ്വലില്‍ ബൊലേറോ അക്രമികള്‍ തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്ന ഇല്ലം ആംബുലന്‍സിന്റെ ഡ്രൈവര്‍ വിനോദിന് (23) പരിക്കേറ്റു. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും കടകള്‍ക്ക് നേരെയും ഇവിടെ അക്രമമുണ്ടായി. ഇതുവഴി കടന്നുപോയ സ്വയം സേവകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിഞ്ഞതായും റിപോര്‍ട്ടുകളുണ്ട്.
ബോവിക്കാനത്ത് ഐഡിയല്‍ ബേക്കറി, സിറ്റി മൊബൈല്‍ ഷോപ്പ്, ഹോട്ടല്‍ തലശേരി, മെഗാ ഫാന്‍സി, ഭാരത് മെഡിക്കല്‍ എന്നിവയ്ക്ക് നേരെയും കംട്ടി മുഹമ്മദിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനും, നുസ്രത്ത് നഗറിലെ അബൂബക്കര്‍, ബെള്ളിപ്പാടി അബ്ദുല്‍ ഖാദര്‍ എന്നിവരുടെ കാറിന് നേരെയും ആക്രമമുണ്ടായി. സിറ്റി മൊബൈല്‍ ഷോപ്പ് ഉടമ നവാസിന്റെ കെഎല്‍ 14 എച്ച് 1188 നമ്പര്‍ മാരുതി 800 കാര്‍ തകര്‍ത്തു. ഭാരത് മെഡിക്കല്‍ ഉടമ ലക്ഷ്മണന്റേതടക്കം മൂന്ന് ബൈക്കുകളും അക്രമി സംഘം അടിച്ചു തകര്‍ത്തു.
ബോവിക്കാനത്ത് ആരാധനാലയത്തിന് നേരയുണ്ടായ കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. പൊവ്വലിനും ബോവിക്കാനത്തിനും ഇടയില്‍ ഏതാനും വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. ബേവിഞ്ചയില്‍ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസ് തകര്‍ത്തു. കുറ്റിക്കോലിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. ബന്തടുക്കയില്‍ രണ്ട് കടകള്‍ക്ക് നേരെ അക്രമണമുണ്ടായി. ഹാരിസ് അംജദിയുടെ മൊബൈല്‍ കടയും, സുല്‍ത്താന്‍ ലത്വീഫിന്റെ ഫ്രൂട്ട്‌സ് കടയുമാണ് ആക്രമിക്കപ്പെട്ടത്. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി.
അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബോവിക്കാനത്ത് ഐഡിയല്‍ ബേക്കറി, സിറ്റി മൊബൈല്‍ ഷോപ്പ്, ഹോട്ടല്‍ തലശേരി, മെഗാ ഫാന്‍സി, ഭാരത് മെഡിക്കല്‍ എന്നിവയ്ക്ക് നേരെയും കംട്ടി മുഹമ്മദിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനും, നുസ്രത്ത് നഗറിലെ അബൂബക്കര്‍, ബെള്ളിപ്പാടി അബ്ദുല്‍ ഖാദര്‍ എന്നിവരുടെ കാറിന് നേരെയും ആക്രമമുണ്ടായി. സിറ്റി മൊബൈല്‍ ഷോപ്പ് ഉടമ നവാസിന്റെ കെഎല്‍ 14 എച്ച് 1188 നമ്പര്‍ മാരുതി 800 കാര്‍ തകര്‍ത്തു. ഭാരത് മെഡിക്കല്‍ ഉടമ ലക്ഷ്മണന്റേതടക്കം മൂന്ന് ബൈക്കുകളും അക്രമി സംഘം അടിച്ചു തകര്‍ത്തു.
ബോവിക്കാനത്ത് ആരാധനാലയത്തിന് നേരയുണ്ടായ കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. പൊവ്വലിനും ബോവിക്കാനത്തിനും ഇടയില്‍ ഏതാനും വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. ബേവിഞ്ചയില്‍ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസ് തകര്‍ത്തു. കുറ്റിക്കോലിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. ബന്തടുക്കയില്‍ രണ്ട് കടകള്‍ക്ക് നേരെ അക്രമണമുണ്ടായി. ഹാരിസ് അംജദിയുടെ മൊബൈല്‍ കടയും, സുല്‍ത്താന്‍ ലത്വീഫിന്റെ ഫ്രൂട്ട്‌സ് കടയുമാണ് ആക്രമിക്കപ്പെട്ടത്. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി.
(UPDATED)
Keywords : Cherkala, Stone pelting, Kasaragod, Kerala, RSS, Conference, Assault, Driver, Car, Povvel, Bovikanam, Kumbala, Arikady, Shops and vehicles destroyed, road blockade in Arikkady.