കരിങ്കല്‍ ക്വാറിയുടെ ഷെഡ് മൂന്നാംതവണയും തീവെച്ച് നശിപ്പിച്ച നിലയില്‍
Apr 9, 2017, 10:30 IST
പെരിയ: (www.kasargodvartha.com 09/04/2017) കരിങ്കല്‍ ക്വാറിയുടെ ഷെഡ് മൂന്നാം തവണയും തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍പെരിയ പഞ്ചായത്തിലെ നാര്‍ക്കുളത്താണ് ഷെഡിന് അജ്ഞാതസംഘം തീവെച്ചത്. നേരത്തെ രണ്ടുതവണ ഇതേ ഷെഡ് തീവെച്ച് നശിപ്പിച്ചിരുന്നു.
ശനിയാഴ്ച രാത്രിയാണ് ഷെഡിന് വീണ്ടും തീവെച്ചത്. അതേ സമയം തീവെപ്പ് സംബന്ധിച്ച് പോലീസില്‍ ആരും പരാതി നല്‍കാത്തത് നാട്ടില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ലൈസന്‍സില്ലാതെയാണ് ക്വാറിയുടെ പ്രവര്‍ത്തനമെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ മടിക്കുന്നതെന്നും സംസാരമുണ്ട്.
ഈ ക്വാറിയുടെ പ്രവര്‍ത്തനം കാരണം പരിസരവാസികള്‍ ഏറെ ദുരിതത്തിലാണ്.കരിങ്കല്‍ ക്വാറിയില്‍ നടത്തുന്ന സ്‌ഫോടനങ്ങളും ഉയരുന്ന പൊടിപടലങ്ങളും സമീപവാസികളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Complaint, Fire, Kasaragod, Panchayath, Periya, Police, Natives, Shed, Shed set on fire.