ഷഹനാസ് ഹംസ വധം: ആറാം പ്രതിയുടെ വിധി 31ന്
Dec 27, 2013, 11:28 IST
കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച ബേക്കല്‍ മൗവ്വലിലെ ഷഹനാസ് ഹംസയെ വെടിവെച്ചുകൊന്ന കേസില്‍ ആറാം പ്രതിക്കെതിരായ വിധി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും. എറണാകുളം പ്രത്യേക സി.ബി.ഐ. കോടതി (ഒന്ന്) ജഡ്ജ് പി. ശശിധരന്‍ ആണ് വിധി പ്രസ്താവിക്കുക. ആറാം പ്രതി എ.സി. അബ്ദുല്ലക്കെതിരായ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
1989 ഏപ്രില്‍ 29നാണ് ഹംസ വെടിയേറ്റ് മരിച്ചത്. ഈ കേസിന്റെ ആദ്യഘട്ടവിചാരണ 1995ലായിരുന്നു. പിന്നീട് ആറ് ഘട്ടങ്ങളില്‍ വിചാരണ നടത്തേണ്ടിവന്നു. ആറാംപ്രതി എ.സി. അബ്ദുല്ലയെ രണ്ട് വര്‍ഷം മുമ്പ് ചെന്നൈയില്‍ നിന്നാണ് അറസ്റ്റുചെയ്തത്. കേസിന്റെ ഏഴാംഘട്ട വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേസിലെ വിചാരണ പൂര്‍ത്തിയാപ്പോഴും ഒന്നാംപ്രതി പാകിസ്താന്‍ അബ്ദുര്‍ റഹ് മാനെ ഇപ്പോഴും പിടികൂടാനായിട്ടില്ല.
മറ്റൊരു പ്രതി കീരി അബ്ദുല്ലയെ കഴിഞ്ഞവര്‍ഷം കാസര്‍കോട്ട് നിന്ന് അറസ്റ്റുചെയ്‌തെങ്കിലും ജയിലില്‍വെച്ച് ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. ആകെയുള്ള 19 പ്രതികളില്‍ ആറ് ഘട്ടങ്ങളില്‍ നടന്ന വിചാരണയില്‍ ഒമ്പത് പേരെ ഇതിനകം ശിക്ഷിച്ചിരുന്നു.
മംഗലാപുരത്ത് നിന്ന് കാറില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഹംസയെ പൊയിനാച്ചി ദേശീയ പാതയില്‍വെച്ചാണ് കൊലപ്പെടുത്തിയത്. 1989 ഫെബ്രുവരി 12ന് തലപ്പാടിയില്‍ നിന്ന് രണ്ട് കാറുകളില്‍ കടത്തിയ 1,600 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ (360 കിലോ സ്വര്‍ണം) റവന്യൂ ഇന്റലിജന്‍സ് പിടികൂടിയതാണ് ഹംസ കൊല്ലപ്പെടാനിടയായ സംഭവങ്ങള്‍ക്ക് തുടക്കംകുറിച്ചത്. മുംബൈയിലേക്ക് കടത്തുന്നതിന് ഒന്നാം പ്രതി പാകിസ്താന്‍ അബ്ദുര്‍ റഹ് മാന്‍ ഏല്‍പിച്ചതായിരുന്നു സ്വര്‍ണം.
സ്വര്‍ണം കടത്താമെന്ന് ഏറ്റ ഹംസയും കേസിലെ സാക്ഷിയായിരുന്ന അബൂബക്കറും ഇക്കാര്യം റവന്യൂ ഇന്റലിജന്‍സിന് ഒറ്റിക്കൊടുക്കുകയായിരുന്നു. ഹംസയാണ് റവന്യൂ ഇന്റലിജന്‍സിനെ സ്വര്‍ണക്കടത്ത് വിവരം അറിയിച്ചത് എന്ന് അറിഞ്ഞ പാകിസ്താന്‍ അബ്ദുര്‍ റഹ് മാന്‍ ഹംസയെ വധിക്കാന്‍ പദ്ധതി ആസൂത്രണംചെയ്തു. 1989 ഏപ്രില്‍ 29ന് രണ്ടാം പ്രതി അബ്ദുല്ലയും മൂന്നാം പ്രതി ഫിറോസുദ്ദീനും ബഷീറുദ്ദീനും ഫിയറ്റ് കാറിലും നാല് മുതല്‍ എട്ട് വരെ പ്രതികളായ മുംബൈയിലെ അധോലോക സംഘാംഗങ്ങളായ ശങ്കര്‍ അപ്പാസാവന്ത്, നന്ദ കുമാര്‍ ഗോപിനാഥ് ബാങ്കര്‍, എ.സി. അബ്ദുല്ല, കെ.എ. മുഹമ്മദ് ഷാഫി, തോപ്പില്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ ജീപ്പിലും ഹംസയെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.
അന്ന് വൈകുന്നേരം മംഗലാപുരത്ത് നിന്ന് ഹംസ കാഞ്ഞങ്ങാട്ടേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ച സംഘം ചട്ടഞ്ചാലില്‍ തമ്പടിച്ച് ഹംസയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. അതിനിടെ കെ.ഇ. ഇസെഡ് 2799 നമ്പര്‍ മാരുതി കാറില്‍ ഹംസ ചട്ടഞ്ചാലിലൂടെ കടന്നുപോയി. കാറിനെ പിന്തുടര്‍ന്ന കൊലയാളിസംഘം പൊയിനാച്ചിയിലെത്തിയപ്പോള്‍ കാറിന് നേരെ വെടിയുതിര്‍ത്ത് ഹംസയെ കൊലപ്പെടുത്തിയെന്നാണ് കേസ്. സി.ബി.ഐക്കുവേണ്ടി അഡ്വ. കെ.ജെ. ആന്റണിയാണ് 17 വര്‍ഷമായി കോടതിയില്‍ ഹാജരാകുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Shahanas Hamsa murder case, Kasaragod, Bekal, Murder case, Ernakulam, Kerala, Shahanas Hamsa murder case: 7th phase verdict on 31st, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752