Protest | 'അവകാശപത്രിക അംഗീകരിക്കുക' ; എസ്‌എഫ്‌ഐ ആർ ഡി ഓഫീസിലേക്ക് മാർച് നടത്തി
Sep 13, 2023, 22:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർഡി ഓഫീസിലേക്ക് മാർച് സംഘടിപ്പിച്ചു. നിരവധി വിദ്യാർഥികൾ മാർചി ൽ അണിനിരന്നു. നോർത് കോട്ടച്ചേരിയിൽനിന്നും ആരംഭിച്ച മാർച് ആർഡി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.
പൊതുയോഗം കേന്ദ്ര എക്സിക്യൂടീവംഗം ജി ടി അഞ്ചുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് വിഷ്ണു ചേരിപ്പാടി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രടറിമാരായ കെ പ്രണവ്, കെ അനീഷ്, കെ വി ചൈത്ര, ജില്ലാ വൈസ് പ്രസിഡന്റുമാരായ അർജുൻ പ്ലാച്ചിക്കര, ബി ദീഷിത, പി എ നസീൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രടറി എം ടി സിദ്ധാർഥൻ സ്വാഗതം പറഞ്ഞു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, SFI, RD office, Malayalam News, SFI held march to RD office