city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hospitalized | കടുത്ത ചുമയും ശ്വാസതടസവും: നീലേശ്വരം ബങ്കളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 19 കുട്ടികള്‍ ആശുപത്രിയില്‍

നീലേശ്വരം: (www.kasargodvartha.com) കടുത്തചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബങ്കളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 19 കുട്ടികളെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 11 കുട്ടികളെ നീലേശ്വരം താലൂക് ആശുപത്രിയിലും എട്ടുപേരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
         
Hospitalized | കടുത്ത ചുമയും ശ്വാസതടസവും: നീലേശ്വരം ബങ്കളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 19 കുട്ടികള്‍ ആശുപത്രിയില്‍

ശാരീരികാസ്വാസ്ഥതയുണ്ടാകാനുള്ള കാരണം തേടി ട്രൈബല്‍ വിഭാഗം സ്‌പെഷ്യല്‍ മെഡികല്‍ ടീം ബങ്കളത്തെ സ്‌കൂളിലെത്തി അധികൃതരുമായി സംസാരിച്ചുവരികയാണ്. ഇവര്‍ കുട്ടികളെ പരിശോധിക്കുകയും ചെയ്യും.

സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് കടുത്ത തണുപ്പ് ഉണ്ടെന്നും കഴിഞ്ഞ രണ്ടു ദിവസമായി സന്ധ്യ മയങ്ങിയ ശേഷം ഏതാനും കുട്ടികള്‍ക്ക് ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നുവെന്നും പ്രിന്‍സിപല്‍ പി രവിചന്ദ്രന്‍ പറഞ്ഞു.
         
Hospitalized | കടുത്ത ചുമയും ശ്വാസതടസവും: നീലേശ്വരം ബങ്കളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 19 കുട്ടികള്‍ ആശുപത്രിയില്‍

തിങ്കളാഴ്ച രാത്രിയും ഏഴ് കുട്ടികളെ നീലേശ്വരം താലൂക് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയതോടെ ഇവര്‍ ആരോഗ്യം വീണ്ടെടുത്തു. കനത്ത മഴയെയും തണുപ്പിനെയും തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങളാണെന്ന് കരുതി ഇവര്‍ രാത്രി തന്നെ സ്‌കൂളിലേക്ക് മടങ്ങിയിരുന്നു.

Keywords: Severe cough and shortness of breath: 19 children of Ekalavya Model Residential School, Bangalam, hospitalized, Kerala News, Kasaragod News, Malayalam News, Children's in Hospital, Ekalavya Model Residential School, Bangalam. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia