city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Football | സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോടിന്റെ കിരീട നേട്ടം നാടിന് അഭിമാനമായി; കാല്‍പന്ത് കളിയില്‍ ഒരുപാട് പ്രതിഭകള്‍ ഇവിടെയുണ്ട്, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ അനവധി നേട്ടങ്ങള്‍ കരസ്ഥമാക്കാനാകുമെന്ന് ടീം അംഗം ഇര്‍ഫാന്‍ കട്ടക്കാല്‍; 5 പേര്‍ സംസ്ഥാന ടീമിലും ഇടം നേടി

കാസര്‍കോട്: (KasargodVartha) തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോടിന്റെ കിരീട നേട്ടം നാടിന് അഭിമാനമായി. ജില്ലയുടെ ഫുട്‌ബോള്‍ മേഖലയുടെ മികച്ച ഭാവിക്ക് വിജയം സഹായകരമാകുമെന്നാണ് കായിക പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ഫൈനലില്‍ മലപ്പുറത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് കാസര്‍കോട് വിജയ കിരീടമണിഞ്ഞത്.
    
Football | സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോടിന്റെ കിരീട നേട്ടം നാടിന് അഭിമാനമായി; കാല്‍പന്ത് കളിയില്‍ ഒരുപാട് പ്രതിഭകള്‍ ഇവിടെയുണ്ട്, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ അനവധി നേട്ടങ്ങള്‍ കരസ്ഥമാക്കാനാകുമെന്ന് ടീം അംഗം ഇര്‍ഫാന്‍ കട്ടക്കാല്‍; 5 പേര്‍ സംസ്ഥാന ടീമിലും ഇടം നേടി

ആദ്യ ഘട്ട മത്സരത്തില്‍ പാലക്കാടിനെ പെനാല്‍റ്റിയിലും ക്വാര്‍ടറില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ കോഴിക്കോടിനെ 2 - 0നും സെമിയില്‍ കോട്ടയത്തെ 2 - 0നും തകര്‍ത്താണ് കാസര്‍കോട് ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്. കലാശ പോരില്‍ കളിയുടെ അവസാനനിമിഷം ഇന്ദ്രദത്ത് എസ് സുരേഷാണ് ജില്ലയ്ക്കായി വിജയ ഗോള്‍ നേടിയത്.

കൂടാതെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് നിന്നുള്ള മൂന്ന് താരങ്ങള്‍ സംസ്ഥാന ടീമിലേക്കും രണ്ട് പേര്‍ റിസര്‍വ് താരങ്ങളായും ഇടം നേടിയതും മറ്റൊരു നേട്ടമായി. കാസര്‍കോട് ടീമിന്റെ ക്യാപ്റ്റന്‍ ഹാഫിസ്, അമീന്‍, റസീന്‍, എന്നിവരും റിസര്‍വ് താരങ്ങളായി മുഹമ്മദ് ഇര്‍ഫാന്‍ കട്ടക്കാല്‍, ഇര്‍ഫാന്‍ കാഞ്ഞങ്ങാടുമാണ് കേരള ടീം സെലക്ഷനില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
         
Football | സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോടിന്റെ കിരീട നേട്ടം നാടിന് അഭിമാനമായി; കാല്‍പന്ത് കളിയില്‍ ഒരുപാട് പ്രതിഭകള്‍ ഇവിടെയുണ്ട്, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ അനവധി നേട്ടങ്ങള്‍ കരസ്ഥമാക്കാനാകുമെന്ന് ടീം അംഗം ഇര്‍ഫാന്‍ കട്ടക്കാല്‍; 5 പേര്‍ സംസ്ഥാന ടീമിലും ഇടം നേടി
ടീം അംഗം ഇർഫാൻ കട്ടക്കാൽ

കാസര്‍കോടിന്റെ ഇത്തരമൊരു കിരീട നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിജയമെന്നും ടീം അംഗമായ മുഹമ്മദ് ഇര്‍ഫാന്‍ കട്ടക്കാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചാംപ്യന്‍ഷിപില്‍ മിന്നുന്ന പ്രകടനമാണ് ഇര്‍ഫാന്‍ കാഴ്ചവെച്ചത്. കാസര്‍കോട്ട് ഫുട്‌ബോളില്‍ ഒരുപാട് പ്രതിഭകളുണ്ടെന്നും കായിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ അനവധി നേട്ടങ്ങള്‍ കരസ്ഥമാക്കാനാകുമെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

മികച്ച നിലവാരമുള്ള കളിസ്ഥലങ്ങള്‍, പരിശീലനം, ജഴ്‌സി, ബൂട് ഉള്‍പെടെയുള്ളവ അടിസ്ഥാന ആവശ്യങ്ങള്‍ തുടങ്ങിയവയൊക്കെ കാസര്‍കോട്ടെ വളര്‍ന്നുവരുന്ന പ്രതിഭകളുടെ ആവശ്യങ്ങളാണ്. അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനുഭാവപൂര്‍വമായ പരിഗണനകള്‍ തന്നെ പോലുള്ള വളര്‍ന്നുവളരുന്ന ഫുട്‌ബോള്‍ കളിക്കാര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുകയെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും പിന്തുണയുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാമെന്നും തനിക്ക് മാതാപിതാക്കള്‍ , കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍, അധ്യാപകര്‍ തുടങ്ങി എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇത് വലിയ ആത്മവിശ്വാസം പകരുന്നതായും ഇര്‍ഫാന്‍ പറഞ്ഞു.

കട്ടക്കാല്‍ ബൈതുല്‍ റഹ്മയിലെ മുഹമ്മദ് ഇല്യാസ് - റൗശാന ദമ്പതികളുടെ മകനാണ് ഇര്‍ഫാന്‍. ചന്ദ്രഗിരി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഇപ്പോള്‍. കട്ടക്കാല്‍ പട്‌ന ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട് ക്ലബിന് വേണ്ടി കളിക്കുന്ന ഈ മിടുക്കന്‍ സന്തോഷ് ട്രോഫി താരങ്ങള്‍ ഉള്‍പെടെ ബൂടണിഞ്ഞിട്ടുള്ള കളനാട്ടെ ടിറഡോസിന് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. ഐ എസ് എലിലും ഇന്‍ഡ്യന്‍ ടീമിലും വലിയ ടീമുകളിലും കളിക്കണമെന്നാണ് ഇര്‍ഫാന്റെയും മറ്റ് താരങ്ങളുടെയും ആഗ്രഹം. ഇവര്‍ക്ക് വളരാന്‍ ആവശ്യമായ സാഹചര്യങ്ങളാണ് ഇവിടെ വേണ്ടത്.
    
Football | സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപില്‍ കാസര്‍കോടിന്റെ കിരീട നേട്ടം നാടിന് അഭിമാനമായി; കാല്‍പന്ത് കളിയില്‍ ഒരുപാട് പ്രതിഭകള്‍ ഇവിടെയുണ്ട്, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ അനവധി നേട്ടങ്ങള്‍ കരസ്ഥമാക്കാനാകുമെന്ന് ടീം അംഗം ഇര്‍ഫാന്‍ കട്ടക്കാല്‍; 5 പേര്‍ സംസ്ഥാന ടീമിലും ഇടം നേടി

ഹാഫിസ്, അമീന്‍, ഇന്ദ്രദത്ത്, അദ്വൈത്, തേജസ്, ശാസില്‍, അഭിനവ്, മുബശ്ശിര്‍, റസീന്‍, ശമ്മാസ്, റുമൈസ് എന്നിവരും ജേതാക്കളായ കാസര്‍കോട് ടീമിന്റെ ഭാഗമായിരുന്നു. ഉദിനൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ പി മോഹനനും കെ അബ്ദുല്‍ ശുകൂറുമായിരുന്നു പരിശീലകര്‍. പിലിക്കോട്ടെ കായികാധ്യാപകന്‍ കെ കെ സതീഷായിരുന്നു മാനജര്‍.

Keywords: Sports, Malayalam News, Kerala News, Kasaragod News, Football, Football News, Sports News, Senior School Football: Kasaragod Champions.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia