Found Dead |ഓയിൽ കംപനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Nov 13, 2023, 17:28 IST
നീലേശ്വരം: (KasargodVartha) മടിക്കൈക്കടുത്ത് എരിക്കുളം കണ്ണങ്കുളത്ത് പാറയിലെ ഓയിൽ കംപനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ട് ഒളയത്തെ കെ വി ബാലൻ (65) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഓയിൽ കംപനി പരിസരത്താണ് ബാലനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Keywords: Monday, Dead, Company, Oil, Security, Madikai, Erikulam, Nileshwar, Hospital, security-guard-found-dead.