സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് കലക്ടര്‍, നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്
Aug 4, 2017, 16:45 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2017) രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് മൂന്നര വയസുകാരിയായ അങ്കണ്‍വാടി വിദ്യാര്‍ത്ഥിനി സന ഫാത്വിമയ്ക്ക് വേണ്ടി നാട് പ്രാര്‍ത്ഥനയില്‍ കഴിയുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കാളികളാകുന്നതിന് പകരം വ്യാജ പ്രചരണം നടത്തുന്നത് മനസാക്ഷിയില്ലാത്തവരാണെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്കി.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ബാപ്പുങ്കയത്തെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്വിമയെ കാണാതായത്. വീടിന് സമീപം വെള്ളം ഒഴുകി പോകുന്ന പൈപ്പിനടുത്ത് നില്‍ക്കുന്നതിനിടെ മാതാവിന്റെ ശ്രദ്ധ തെറ്റിയപ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടി പൈപ്പ് വഴി തൊട്ടടുത്ത ബാപ്പുങ്കയം പുഴയിലേക്ക് പോയതായിരിക്കാമെന്ന സംശയത്തില്‍ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. ജെസിബി ഉപയോഗിച്ച് ഓടയുടെ സമീപത്തെ സ്ലാബും മറ്റും ഇളക്കിയെടുത്ത് പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
വ്യാഴാഴ്ച രാത്രി വൈകി നിര്‍ത്തി വെച്ച തിരച്ചില്‍ വെള്ളിയാഴ്ചയും തുടരുകയാണ്. ഇതിനിടെയാണ് വ്യാജപ്രചരണം ഉണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന പ്രചരണവും ഇിതിനിടയില് ചിലര്‍ നടത്തിയിരുന്നു. യാതൊരു ജോലിയുമില്ലാത്തവര്‍ പടച്ചുവിടുന്ന ഇത്തരം പ്രചരണങ്ങളില്‍ ജനങ്ങള്‍ വശംവദരാകരുതെന്നും കലക്ടര്‍ പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ റവന്യുവകുപ്പും പോലീസ്, ഫയര്‍ ഫോഴ്സ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. പി കരുണാകരന് എം പിയും തിരച്ചില്‍ നടക്കുന്ന സ്ഥലത്തെത്തിയിരുന്നു.
നാടിന്റെ പ്രാര്‍ത്ഥനയില്‍ ഒപ്പം ചേരുന്നതിന് പകരം സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് കലക്ടര്‍ നല്‍കുന്നത്. ഇത്തരക്കാര്‍ ആരായാലും നടപടിയുണ്ടാകും. കലക്ടറായ തനിക്ക് പോലും കിട്ടാത്ത രീതിയിലുള്ള വിവരങ്ങളാണ് വാട്സ് ആപ്പിലിരിക്കുന്നവര്ക്ക് കിട്ടുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സാഡിസ്റ്റിക് ആറ്റിറ്റിയൂഡാണ് ഇവരുടേതെന്നും കലക്ടര്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെ സങ്കടങ്ങള്‍ ഇവര്‍ക്കാര്‍ക്കും പ്രശ്നമില്ല. ഓരോ കാര്യങ്ങള്‍ വാട്സ് ആപ്പില്‍ എഴുതിവിടുകയാണ്. ഞങ്ങള്‍ സാമൂഹ്യ ബോധമുള്ളവരാണെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. ഇതുകൊണ്ട് ഒരു കാര്യവുമില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
നാടൊന്നാകെ തിരച്ചില്‍ നടത്തുന്നതിനിടയിലുണ്ടാകുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ തിരച്ചിലിനെ പോലും വിഘാതമായി മാറുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. പലര്‍ക്കും ഒരു പണിയുമില്ലാതെ വാട്സ്ആപ്പില്‍ തന്നെ ജീവിക്കുകയാണ്. പലരും സത്യം അറിയാതെ ഇത്തരക്കാര്‍ പടച്ചുവിടുന്ന വ്യാജപ്രചരണങ്ങള്‍ ഷെയര്‍ ചെയ്യുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.
Related News:
ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു

പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി
Keywords: Kasaragod, Kerala, news, Social networks, Missing, Searching continues for Sana Fathima; District collector warns don't share fake messages in Social media