കടലില്‍ കാണാതായ യുവാവിനെ കണ്ടെത്താന്‍ കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകളും ഫിഷറീസിന്റെ പ്രത്യേക ബോട്ടും തിരച്ചില്‍ തുടങ്ങി; തോണികളില്‍ നാട്ടുകാരും കടലിലിറങ്ങി
Sep 18, 2016, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 17/09/2016) സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് കടലില്‍ കാണാതായ യുവാവിനെ കണ്ടെത്തുന്നതിനായി ഞായറാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്- നിര്‍മല ദമ്പതികളുടെ മകന് ഉണ്ണി(20)ക്കുവേണ്ടി നടത്തിയ തിരച്ചില്‍ രാത്രി വൈകുംവരെ നീണ്ടു.
കാസര്‍കോട്ടുനിന്നുള്ള അഗ്നിശമനസേനയും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് രാത്രി ഒരു മണിവരെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച രാവിലെ ഫിഷറീസിന്റെ പ്രത്യേക ബോട്ട് തിരച്ചിലിനായി നെല്ലിക്കുന്ന് ബീച്ചിലെത്തുകയായിരുന്നു. ഫിഷറീസിന്റെ ബോട്ടും കോസ്റ്റല്‍ പോലീസിന്റെ രണ്ട് ബോട്ടുകളുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. രണ്ട് തോണികളിലായി നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.
ഉണ്ണി ഉള്‍പ്പെടെ മൂന്നുപേരാണ് നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും തിരമാലകളില്‍ അകപ്പെട്ടു. എന്നാല്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും ഉണ്ണിക്ക് കരക്കുകയറാനായില്ല. ശക്തമായ തിരമാലകള്‍ ഉണ്ണിയെ കടലിലേക്ക് തന്നെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. രക്ഷപ്പെട്ടവര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉണ്ണിയെ രക്ഷപ്പെടുത്താനായില്ല. ഉണ്ണിയെ തിരികെ കിട്ടാനുള്ള പ്രാര്‍ത്ഥനയിലാണ് ഒരു നാട് മുഴുവനും. കാസര്‍കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സി ഐ പി കെ സുധാകരന്റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Keywords: Kasaragod, Kerala, Police, Youth, Missing, Drown, Nellikkunnu beach, Coastal Police, Fire force, Search for missing youth in Nellikkunnu sea.