സെറോപീജിയ അരിയിട്ടപാറന്‍സിസ്; അങ്ങനെ ചീമേനി അരിയിട്ട പാറയും ഫെയ്മസായി
Jul 18, 2020, 11:01 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2020) അങ്ങനെ ചീമേനി അരിയിട്ട പാറയും ഫെയ്മസായി. ഇവിടിങ്ങളില്‍ കല്ലടി കൊമ്പന്‍ എന്നറിയപ്പെട്ടിരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചെടിക്കാണ് നാടിന്റെ പേരു ചേര്‍ത്ത് സെറോപീജിയ അരിയിട്ടപാറന്‍സിസ് എന്ന ശാസ്ത്രീയ നാമം നല്‍കിയത്. കുടല്‍ പുണ്ണിനുള്ള ഔഷധമായി ഉപയോഗിക്കുന്ന ചെടികൂടിയാണിത്. മാത്രമല്ല ഈ സസ്യം വംശനാശ ഭീഷണി നേരിടുന്ന ചെടിയാണ്.
നക്ഷത്രമത്സ്യത്തിന് സമാനമായ പൂക്കളാണ് ഈ ചെടിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇത്തരം പൂക്കളുള്ള സസ്യങ്ങള്‍ ലോകത്ത് അത്യപൂര്‍വ്വമാണെന്നാണ് സസ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്. ചീമേനി വെളിച്ചംതോട്ടെ കൊയ്യോന്‍ ശ്രീധരനാണ് ഈ സസ്യത്തെ ശാസ്ത്രലോകത്തിന് മുന്നില്‍ പഠനത്തിന്നായി പരിചയപ്പെടുത്തിയത്.
സസ്യ ശാസ്ത്ര മേധാവി ഡോ. ജോമി അഗസ്റ്റിന്‍ (പാല സെന്റ് തോമസ് കോളജ് ), അധ്യാപകരായ പി ബിജു ( കാസര്‍കോട് ഗവ. കോളജ്), ഡോ. ഇ ജെ ജോസ് കുട്ടി (തലശ്ശേരി ബ്രണ്ണന്‍ കോളജ്), ശാരത് കാംബ്ലെ (കോലാപുര്‍ സര്‍വകലാശാല ), പീറ്റര്‍ ബ്രയന്‍സ് (ദക്ഷിണാഫ്രിക്കയിലെ കെയ്പ് ടൗണ്‍ ബോളസ് സര്‍വകലാശാല) എന്നിവര്‍ ഈ സസ്യത്തെക്കുറിച്ച് ഗവേഷണം നടത്തി.
സെറോപീജിയ കോലാറെന്‍സിസ്, സെറോപീജിയ വാര്‍തക്കി എന്നീ ശാസ്ത്രീയ നാമങ്ങളില്‍ അറിയപ്പെടുന്ന ഇതിനു തുല്യമായ രണ്ട് സസ്യങ്ങളെ കാസര്‍കോട് പെരിയയില്‍ നിന്നും 2014 ല്‍ കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്ര കോലാപുര്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘമാണ് ഈ രണ്ട് സസ്യങ്ങളെ കണ്ടെത്തിയത്.

Keywords: Kasaragod, Kerala, news, Research, Science, Periya, Cheemeni, Teachers, Scientific name given to a Kasargod plant with name of its origin.