city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനപ്പെരുപ്പത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് മേലാങ്കോട്ടെ കുട്ടിക്കൂട്ടം

കാസര്‍കോട്: (www.kasargodvartha.com 12.06.2019) ജനപ്പെരുപ്പത്തിലൂടെ തകിടം മറിയുന്ന പരിസ്ഥിതി സംതുലനത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് മേലാങ്കോട്ടെ കുട്ടിക്കൂട്ടം. ഓരോ നിമിഷവും വര്‍ധിക്കുന്ന ലോക ജനസംഖ്യ മൂലം പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം മാത്രമല്ല പ്രകൃതിയും അന്തരീക്ഷവും മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യവും തകരുന്നുവെന്ന് തിരിച്ചറിഞ്ഞ മേലാങ്കോട്ട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജനസംഖ്യാ നിയന്ത്രണത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കൈകളില്‍ കൈകള്‍ കോര്‍ത്ത് പ്രതിജ്ഞ എടുത്തു.

വരും ദിവസങ്ങളില്‍ പ്രസംഗം, ക്വിസ്, പോസ്റ്റര്‍ രചന, പ്രബന്ധരചന എന്നീ വിഷയങ്ങളില്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. അധ്യാപകന്‍ പി.പി. മോഹനന്‍ പ്രതിജ്ഞ ചൊല്ലി. പ്രധാനാധ്യാപകന്‍ ഡോ.കൊടക്കാട് നാരായണന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.വി. വനജ, സ്റ്റാഫ് സെക്രട്ടരി പി. ശ്രീകല നേതൃത്വം നല്‍കി.

ജനപ്പെരുപ്പത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് മേലാങ്കോട്ടെ കുട്ടിക്കൂട്ടം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, School, Students, School students take Pledge against Population. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia