city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Restrictions | പരീക്ഷ കഴിഞ്ഞാൽ ഉടൻ മടങ്ങുക; വേനലവധിക്ക് വിടപറയും മുൻപ് സ്കൂളുകളിൽ അനാവശ്യമായ ആഘോഷങ്ങൾ വേണ്ട; വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത് കർശന നിയന്ത്രണങ്ങൾ; വേണ്ടിവന്നാൽ പൊലീസുമെത്തും

Photo: Arranged

● ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 27-ന് അവസാനിക്കും.
● എസ്എസ്എൽസി പരീക്ഷ മാർച്ച് 26-ന് അവസാനിക്കും.
● ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 29-ന് അവസാനിക്കും.
● പരീക്ഷ തീരുന്ന ദിവസങ്ങളിൽ സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ല.

കാസർകോട്: (KasargodVartha) വാർഷിക പരീക്ഷകൾക്ക് ശേഷം മധ്യവേനലവധിക്ക് സ്കൂളുകൾ അടക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന ദിനങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ സംഘർഷങ്ങൾ ഉടലെടുക്കുന്ന തരത്തിലുള്ള ആഘോഷ പരിപാടികൾ ഇനി അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാനും ഈ വർഷം കർശന നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. 

മുൻ വർഷങ്ങളിൽ പല സ്കൂളുകളിലും പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികൾ അക്രമാസക്തമായ രീതിയിൽ ആഘോഷങ്ങൾ നടത്തിയിരുന്നതും ഇത് പലപ്പോഴും അനിഷ്ട സംഭവങ്ങൾക്ക് വഴിവെച്ചിരുന്നതും കണക്കിലെടുത്താണ് പുതിയ തീരുമാനം. മാർച്ച് 28 ന് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്ക് അടക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

School Celebrations Banned 

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 27 നും, എസ്എസ്എൽസി പരീക്ഷ മാർച്ച് 26 നും, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗം പരീക്ഷകൾ മാർച്ച് 29 നും അവസാനിക്കും. പരീക്ഷ തീരുന്ന ഈ ദിവസങ്ങളിൽ സ്കൂളുകളിൽ യാതൊരുവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ അത്തരത്തിലുള്ള അഘോഷങ്ങളിലോ മറ്റ് അനിഷ്ട സംഭവങ്ങളിലോ ഏർപ്പെടുന്നില്ലെന്ന് അധ്യാപകർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

അവസാന ദിനം കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുപോകുന്നതിന് രക്ഷകർത്താക്കൾ സഹകരിക്കണം എന്നും വിദ്യാഭ്യാസ വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. അഥവാ സ്കൂൾ പരിസരത്തോ പുറത്തോ എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ പൊലീസിന്റെ സഹായം തേടാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയും സ്കൂളുകളുടെ അച്ചടക്കവും ഉറപ്പാക്കുക എന്നതാണ് ഈ പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ?

Article Summary In English: The education department has banned unnecessary celebrations in schools after annual examinations to ensure student safety and maintain discipline. Police assistance will be sought if needed.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub