ഉപ്പളയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് സ്വകാര്യ ബസിലിടിച്ചു
Feb 16, 2015, 19:12 IST
ഉപ്പള: (www.kasargodvartha.com 16/02/2015) ഉപ്പളയില്‍ സ്‌കൂള്‍ കുട്ടികളെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്വകാര്യ സ്‌കൂളിന്റെ മിനിബസ് നിയന്ത്രണം വിട്ട് സ്വകാര്യ ബസിലിടിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ഉപ്പള ഹിദായത്ത് നഗര്‍ മെട്രോ പ്ലാസ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സ്‌കൂള്‍ ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കെഎല്‍ 14 ബി 3130 നമ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്.
അതേസമയം ഉപയോഗശൂന്യമായ ബസാണ് സ്‌കൂള്‍ അധികൃതര്‍ ഉപയോഗിച്ചതെന്ന് ആരോപിച്ച് ഒരുസംഘം നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. അതുവഴി വന്ന കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
- K.F. Iqbal Uppala
Keywords: School-Bus, Accident, Bus, Uppala, Kasaragod, Kerala, Private Bus.