ശരത് ലാല്‍ - കൃപേഷ് സ്മൃതി സംഗമം 17 ന്; ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെയെത്തുന്നു
പെരിയ: (www.kasargodvartha.com 16.02.2021) ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ ശരത് ലാല്‍ - കൃപേഷ് സ്മൃതി സംഗമം 17 ന് വൈകുന്നേരം മൂന്ന് മണിക്ക് കല്ല്യോട്ട് വെച്ച് നടക്കും. എ ഐ സി സി ജനറല്‍ സെക്രടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് ഹഖീം കുന്നില്‍ അധ്യക്ഷത വഹിക്കും.
കെപിസിസി വര്‍കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡീന്‍ കുര്യാക്കോസ് എം പി, എഐസിസി സെക്രടറി പി വി മോഹനന്‍, കെപിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. ടി സിദ്ദീഖ്, അഡ്വ. സി കെ ശ്രീധരന്‍, ജനറല്‍ സെക്രടറിമാരായ വി എ നാരായണന്‍, ജി രതികുമാര്‍ എന്നിവര്‍ പങ്കെടുക്കും.
രാവിലെ ഒമ്പത് മണിക്ക് ഡി സി സി യുടെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
Keywords: Kasaragod, Kerala, News, Periya, Murder, Memorial, Oommen Chandy, Congress, District, DCC, Hakeem Kunnil, KPCC, MP, K.Sudhakaran-MP, Rajmohan Unnithan, Sarath Lal - Kripesh Smriti Sangam on the 17th; Congress leaders including Oommen Chandy are coming.
< !- START disable copy paste -->