സന്ദീപിന്റെ മരണം; പോലീസ് ജീപ്പ് തകര്‍ത്ത പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
Apr 28, 2017, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 28/04/2017) നഗരത്തിലെ ഓട്ടോഡ്രൈവറും ബി എം എസ് പ്രവര്‍ത്തകനുമായിരുന്ന സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്തുവന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
ചൗക്കിയിലെ കെ കെ പ്രശാന്തിനെ(28)യാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഏഴിനാണ് സന്ദീപിന്റെ മരണത്തിനുത്തരവാദി പോലീസാണെന്നാരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതിനിടെ പോലീസ് സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് അടിച്ചുതകര്‍ക്കുകയായിരുന്നു.
ഈ സംഭവത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കളും പ്രവര്‍ത്തകരുമടക്കം അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പ്രശാന്തിനെ കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഈ കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Police, Jeep, Accuse, Arrest, Auto Driver, BJP, RSS, Case, Police Station, Investigation, Sandeep murder; Youth arrested for attacking police jeep.