city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ ഗള്‍ഫ് വ്യവസായി അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

കാസര്‍കോട്: (www.kasargodvartha.com 04.09.2014) ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി. അബ്ദുല്‍ സലാം ഹാജിയെ (59) ക്രൂരമായി കൊലപ്പെടുത്തിയകേസില്‍ ഏഴ് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ഇ.ബി. രാജനാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി നീലേശ്വരം ആനച്ചാലിലെ സി.കെ. മുഹമ്മദ് നൗഷാദ് (37), രണ്ടാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ.എം. അഷ്‌ക്കര്‍ (31), മൂന്നാം പ്രതി നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് എന്ന റമീസ് (28), നാലാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ.എം. ഷിഹാബ് (33), അഞ്ചാപ്രതി കണ്ണൂര്‍ എടചൊവ്വയിലെ സി. നിമിത്ത് (43) ആറാം പ്രതി മലപ്പുറം ചങ്കരംകുളത്തെ കെ.പി. അമീര്‍ (25), ഏഴാം പ്രതി മലപ്പുറം ആലംകോട് മാന്തളത്തെ എം.കെ. ജസീര്‍ (22) എന്നിവരെയാണ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

ഇതുകൂടാതെ അന്യായമായി സംഘം ചേര്‍ന്നതിന് അഞ്ച് വര്‍ഷം തടവും ഭവന ഭേദനത്തിന് 10 വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ പി. രാജന്‍, എം.ജെ. ജോണ്‍സണ്‍ എന്നിവര്‍ ഹാജരായി.

2013 ആഗസ്റ്റ് നാലിന് രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ അക്രമവും കൊലപാതകവും അരങ്ങേറിയത്. കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍തുറന്ന അബ്ദുല്‍ സലാം ഹാജിയെ അക്രമിച്ച് കീഴ്‌പെടുത്തി സെല്ലോടാപ്പ് കൊണ്ട് വായും മുഖവും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം യു.എ.ഇ. ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നുവെന്നു. ഭാര്യയേയും വീട്ടിലെ മറ്റംഗങ്ങളേയും ബന്ദിയാക്കി മുറിയില്‍ പൂട്ടിയിട്ടശേഷമാണ് കൊലയും കവര്‍ചയും നടത്തിയത്.
തൃക്കരിപ്പൂര്‍ ഗള്‍ഫ് വ്യവസായി അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

തൃക്കരിപ്പൂര്‍ ഗള്‍ഫ് വ്യവസായി അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
Muhammed Ramees
തൃക്കരിപ്പൂര്‍ ഗള്‍ഫ് വ്യവസായി അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
Muhammed Naushad












തൃക്കരിപ്പൂര്‍ ഗള്‍ഫ് വ്യവസായി അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
തൃക്കരിപ്പൂര്‍ ഗള്‍ഫ് വ്യവസായി അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തൃക്കരിപ്പൂര്‍ അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ കുറ്റക്കാര്‍, വിധി 4ന്

സലാംഹാജി വധം: സഹോദരങ്ങളായ 2 പ്രതികള്‍ യു.പിയില്‍ പിടിയില്‍

സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍

ഗള്‍ഫ് വ്യാപാരിയുടെ വധം: കൊലയാളി സംഘമെത്തിയത് തൃശൂരില്‍ നിന്ന്


'ഉപ്പയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു'
ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍

എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്

ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു


Keywords: Murder Case, Accused, Court, Order, Guilty, Abdul Salam Haji, AB Abdul Salam, Trikaripur, Salam Haji murder: Life imprisonment for accused.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia