തൃക്കരിപ്പൂര്‍ അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ കുറ്റക്കാര്‍, വിധി 4ന്
Sep 2, 2014, 19:15 IST
കാസര്‍കോട്: (www.kasargodvartha.com 02.09.2014) ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി. അബ്ദുല്‍ സലാം ഹാജിയെ (59) വധിച്ച കേസിലെ ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്ന് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (3) കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ സെപ്തംബര്‍ നാലിന് വിധിക്കും. കേസിലെ ഒരു പ്രതിയെ വെറുതെവിട്ടു.
ഒന്നാം പ്രതി നീലേശ്വരം ആനച്ചാലിലെ സി.കെ. മുഹമ്മദ് നൗഷാദ് (37), രണ്ടാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ.എം. അഷ്‌ക്കര്‍ (31), മൂന്നാം പ്രതി നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് റമീസ് എന്ന റമീസ് (28), നാലാം പ്രതി തൃശ്ശൂര്‍ കീച്ചേരി ചിരാനെല്ലൂരിലെ ഒ.എം. ഷിഹാബ് (33), അഞ്ചാപ്രതി കണ്ണൂര്‍ എടചൊവ്വയിലെ സി. നിമിത്ത് (43) ആറാം പ്രതി മലപ്പുറം ചങ്കരംകുളത്തെ കെ.പി. അമീര്‍ (25), ഏഴാം പ്രതി മലപ്പുറം ആലംകോട് മാന്തളത്തെ എം.കെ. ജസീര്‍ (22) എന്നിവരെയാണ് ശിക്ഷിച്ചത്.
എട്ടാം പ്രതി നീലേശ്വരം തെരുവിലെ എ. മുഹ്‌സിനെ (24) യാണ് വെറുതെവിട്ടത്. ഒന്നും മൂന്നും പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മറ്റു പ്രതികള്‍ക്ക് ഗൂഢാലോചന, സംഘംചേര്‍ന്ന് അക്രമിക്കല്‍, ആയുധംകൊണ്ട് അടിച്ച് പരിക്കേല്‍പിക്കല്‍, കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധം എന്നിവ ചുമത്തി.
എട്ടാം പ്രതി മുഹ്‌സിന്റെ വാഹനത്തിലാണ് മറ്റുപ്രതികള്‍ കൊലപാതകംചെയ്യാന്‍ എത്തിയതെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി പി. രാജന്‍, എം.ജെ. ജോണ്‍സണ്‍ എന്നിവര്‍ ഹാജരായി. വിധികേള്‍ക്കാന്‍ അബ്ദുല്‍ സലാമിന്റെ മക്കളും ബന്ധുക്കളും എത്തിയിരുന്നു.
2013 ആഗസ്റ്റ് നാലിന് രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ അക്രമവും കൊലപാതകവും അരങ്ങേറിയത്. കോളിംഗ് ബെല്‍ ശബ്ദംകേട്ട് വീടിന്റെ വാതില്‍ തുറന്നതോടെ അക്രമിസംഘം ഇരച്ചുകയറുകയും സലാം ഹാജിയെ കീഴ്‌പെടുത്തി സെല്ലോടാപ്പ് കൊണ്ട് വായും മുഖവും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുകയായിരുന്നു. അതിന്‌ശേഷം യു.എ.ഇ. ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നുവെന്നാണ് പോലീസ് സമര്‍പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വീട്ടിലെ മറ്റംഗങ്ങളെ ബന്ദിയാക്കി മുറിയില്‍ അടച്ചിട്ടശേഷമാണ് കൊലയും കവര്‍ചയും നടത്തിയത്.
Related News:
സലാംഹാജി വധം: സഹോദരങ്ങളായ 2 പ്രതികള്‍ യു.പിയില്‍ പിടിയില്‍
സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍
ഗള്‍ഫ് വ്യാപാരിയുടെ വധം: കൊലയാളി സംഘമെത്തിയത് തൃശൂരില്‍ നിന്ന്
ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍
എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്
ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി
വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്
ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു

Keywords : Murder Case, Accused, Court, Order, Guilty, Abdul Salam Haji, AB Abdul Salam, Trikaripur, Salam Haji murder: 7 accused found guilty.
Advertisement:
Advertisement: