city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Charity | 46 തവണ രക്തദാനം, 13 വട്ടം കാൻസർ രോഗികൾക്കായി കേശദാനം, ഒപ്പം ഗ്രൂപുണ്ടാക്കി രക്തദാന സേവനവും; സ്വന്തം പ്രതിസന്ധികളെ തരണം ചെയ്ത് മറ്റുള്ളവർക്ക് ആശ്രയമാകുന്ന സജിനി ഷെറി മാതൃകയാവുന്നു

നീലേശ്വരം: (www.kasargodvartha.com) സ്വന്തം പ്രതിസന്ധികളെ തരണം ചെയ്ത് മറ്റുള്ളവർക്ക് ആശ്രയമാകുന്ന നീലേശ്വരത്തെ സജിനി ഷെറി മാതൃകയാവുന്നു. മധ്യവയസെത്തും മുമ്പേ 46 തവണ രക്തദാനം നടത്തുകയും, 13 തവണ കാൻസർ രോഗികൾക്കായി കേശദാനം നടത്തുകയും ചെയ്ത ഇവർ രുധിര സേന എന്ന രക്തദാന ഗ്രൂപുണ്ടാക്കി സംസ്ഥാനത്തിനുള്ളിലും പുറത്തുമായി രക്തദാന സേവനം നടത്തി വരികയാണ്.

സാമൂഹ്യ രംഗത്ത് സജീവമായിരിക്കെ അപ്രതീക്ഷിതമായി തട്ടിൻപുറത്ത് നിന്ന് വീണതിനെ തുടർന്ന് നട്ടെല്ല് തകർന്ന് നാല് വർഷത്തോളമായി കിടപ്പിലാണ്. എന്നാലും ഓൺലൈനിലൂടെ സംവദിച്ച് തൻ്റെ കർമരംഗത്ത് സജീവമാണ് സജിനി ഷെറി. ലാബ് ടെക്നീഷ്യൻ ജോലി ഉപേക്ഷിച്ചാണ് ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുകിയത്. കാൻസർ രോഗികൾക്ക് വിഗ് എത്തിച്ച് കൊടുക്കുന്നുമുണ്ട് ഇവർ.

Charity | 46 തവണ രക്തദാനം, 13 വട്ടം കാൻസർ രോഗികൾക്കായി കേശദാനം, ഒപ്പം ഗ്രൂപുണ്ടാക്കി രക്തദാന സേവനവും; സ്വന്തം പ്രതിസന്ധികളെ തരണം ചെയ്ത് മറ്റുള്ളവർക്ക് ആശ്രയമാകുന്ന സജിനി ഷെറി മാതൃകയാവുന്നു

അതുല്യമായ പ്രവർത്തനം കണക്കിലെടുത്ത് വനിതാ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജെസിഐ പാലക്കുന്ന് സജിനി ഷെറി ആദരിച്ചു. പ്രസിഡണ്ട് വിദ്യ, മേഖലാ ഓഫീസർ രജീഷ് ഉദുമ, അശോകൻ, ടികെ മുരളീധരൻ എന്നിവർ സംബന്ധിച്ചു.

Charity | 46 തവണ രക്തദാനം, 13 വട്ടം കാൻസർ രോഗികൾക്കായി കേശദാനം, ഒപ്പം ഗ്രൂപുണ്ടാക്കി രക്തദാന സേവനവും; സ്വന്തം പ്രതിസന്ധികളെ തരണം ചെയ്ത് മറ്റുള്ളവർക്ക് ആശ്രയമാകുന്ന സജിനി ഷെറി മാതൃകയാവുന്നു

Keywords: Neeleswaram, Kasaragod, News, Kerala, Blood Donation, Patient's, Lab Technician, Job, Women's-Day, Top-Headlines, Sajini Sherry, role model for charity.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia