Sadiq Ali Thangal says | മത, സാമുദായിക ഐക്യം ശക്തിപ്പെടുത്തുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍; 'സാഹോദര്യത്തിന്റെ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയെന്നത് എല്ലാവരുടെയും ബാധ്യത'
Jun 2, 2022, 19:33 IST
കാസര്‍കോട്: (www.kasargodvartha.com) മത, സാമുദായിക ഐക്യം ശക്തിപ്പെടുത്തുകയാണ് രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ ലീഗിന്റെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍. കൊല്ലങ്കാന ട്രിബൂണ്‍ റിസോര്‍ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാദിഖലി തങ്ങള്‍. മുസ്ലിം ലീഗിന്റെ സംസ്ഥാന പര്യടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
മത, സാമുദായിക ഐക്യം ഊട്ടി ഉറപ്പിക്കുക എന്നത് കേരളത്തിന് അനിവാര്യമാണ്. ആ ദൗത്യം ലീഗ് ഏറ്റെടുക്കുമെന്നും മറ്റു മതനേതാക്കളുമായി സംസാരിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ ലീഗ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ മതസൗഹാര്‍ദ പാരമ്പര്യം തകര്‍ക്കാന്‍ ഒരു ശക്തിയെയും യഥാര്‍ഥ മതവിശ്വാസികളും മതേതരജനാധിപത്യ വിശ്വാസികളും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വര്‍ഗീയ-തീവ്രവാദപ്രവണതകള്‍ ശക്തിപ്പെടുത്താനുള്ള ശ്രമം ഗൗരവത്തോടെയാണ് കാണേണ്ടത്. വ്യത്യസ്ത ധാരകളില്‍ പ്രവര്‍ത്തിക്കുമ്പോഴും സാഹോദര്യത്തിന്റെ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയെന്നത് എല്ലാവരുടെയും ബാധ്യതയാണെന്നും തങ്ങൾ പറഞ്ഞു. പിഎംഎ സലാം, അബ്ദുസമദ് സമദാനി എംപി, കെപിഎ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Muslim-league, IUML, Press meet, Programme, President, Sadiq Ali Shihab Thangal, Sadiq Ali Shihab Thangal said that aim of the Muslim League is to strengthen religious and community unity.
< !- START disable copy paste -->