Fire | ഓടിക്കൊണ്ടിരുന്ന വൈക്കോല്‍ ലോറിക്ക് വൈദ്യുതി കമ്പിയില്‍ തട്ടി തീപ്പിടിച്ചു; ഡ്രൈവര്‍ ഇറങ്ങിയോടി
May 29, 2023, 18:54 IST
നീലേശ്വരം: (www.kasargodvartha.com) ഓടിക്കൊണ്ടിരുന്ന വൈക്കോല്‍ ലോറിക്ക് വൈദ്യുതി കമ്പിയില്‍ തട്ടി തീപ്പിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടി. ഞായറാഴ്ച ഉച്ചയോടെ വൈനിങ്ങാല്‍ വൈരജാതന് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. കര്‍ണാടകത്തില്‍ നിന്നും മലയോരത്തേക്ക് വൈക്കോലും കയറ്റി പോകുകയായിരുന്ന കെ എ 17 ഡി 5331 നമ്പര്‍ ലോറിക്കാണ് തീപ്പിടിച്ചത്.
നിറയെ ലോഡുമായി ഇടുങ്ങിയ റോഡിലൂടെ ലോറി വന്നതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. റോഡരികിലെ വീട്ടുകാരനായ കെ അനീഷാണ് ലോറിക്ക് മുകളില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനേയും പൊലീസിനേയും വിവരം അറിയിച്ചു. അപ്പോഴേകും കൂടുതല്‍ പ്രദേശവാസികളും എത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. പിന്നീട് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൂടെയാണ് തീയണച്ചത്.

Keywords: Malayalam News, Nileshwar News, Fire, Kerala News, Kasaragod News, Lorry Catches Fire, Running Lorry Catches Fire.
< !- START disable copy paste -->