ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ മേശവലിപ്പില്‍നിന്നും 30,000 തട്ടിയെടുത്തു; പ്രതിയുടെ ചിത്രം സി സി ടി വിയില്‍
Mar 14, 2016, 13:34 IST
പൊയ്നാച്ചി: (www.kasargodvartha.com 14/03/2016) മയിലാട്ടിയില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പില്‍ നിന്നും 30,000 രൂപ തട്ടിയെടുത്തു. 500 രൂപയ്ക്ക് ചില്ലറ ചോദിച്ച് പെട്രോള്‍ പമ്പിലെത്തിയ രണ്ടുപേരാണ് കൗണ്ടറില്‍ സൂക്ഷിച്ച 30,000 രൂപ കവര്‍ന്ന് ബൈക്കില്‍ സ്ഥലം വിട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ മൈലാട്ടിയിലെ പെട്രോള്‍ പമ്പിലാണ് പിടിച്ചുപറി നടന്നത്.
പ്രതികളില്‍ ഒരാളുടെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നട്ത്തിവരികയാണെന്നും വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സി സി ടി വി ദൃശ്യം അവ്യക്തമാണെങ്കിലും ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഒരു യുവാവാണ് പെട്രോള്‍ പമ്പില്‍ 500 രൂപയ്ക്ക് ചില്ലറ ചോദിച്ചെത്തിയത്. പെട്രോള്‍ പമ്പ് ജീവനക്കാരന് സുനില്‍ കുമാര്‍ കാഷ് കൗണ്ടര്‍ തുറന്ന് ചില്ലറ എടുത്തുകൊടുക്കുന്നതിനിടെ കൗണ്ടറിലുള്ള പണവുമായി യുവാവ് പുറത്തുകടക്കുകയും പമ്പിന് സമീപം ബൈക്കില്‍ കാത്തുനിന്ന യുവാവിനൊപ്പം കടന്നുകളയുകയായിരുന്നു. സുനില്‍ കുമാറും മറ്റൊരു ജീവനക്കാരന് കമലാക്ഷയും ഇവരെ പിന്തുടര്ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപ പ്രദേശത്തുതന്നെയുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

Keywords: Poinachi, Kasaragod, Kerala, Petrol pump, Rs. 30,000 stolen from Petrol pump