പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച: കണ്ണൂര്‍ സ്വദേശിയായ മുഖ്യപ്രതി പിടിയില്‍
Apr 28, 2016, 14:06 IST
കാസര്‍കോട്: (www.kasargodvartha.com 28/04/2016) പൊയിനാച്ചിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ പോലീസ് പിടികൂടി. ഒരു പ്രമുഖ ബിസ്കറ്റ് കമ്പനിയുടെ കാസര്‍കോട്ടെ വിതരണക്കാരനും കണ്ണൂര്‍ ചാല സ്വദേശിയുമായ ഷിജു (26) വിനെയാണ് വിദ്യാനഗര്‍ എസ് ഐ വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഈ കേസില്‍ 17കാരനുള്പെടെ മൂന്ന് പേരെ നേരത്തെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 14ന് പുലര്‍ച്ചെയാണ് പൊയിനാച്ചി പെട്രോള്‍ പമ്പിലെ ജീവനക്കാരെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച ശേഷം മേശവലിപ്പിലുണ്ടായിരുന്ന മുപ്പതിനായിരത്തിലേറെ രൂപയുമായി സ്ഥലം വിട്ടത്. സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോഴാണ് കവര്‍ചക്കാരെ തിരിച്ചറിയുന്നതിനുള്ള സൂചന പോലീസിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ ചാലയിലെ കെ ബി മുഹമ്മദ് റാസിഖിനെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
റാസിഖിനെ ചോദ്യം ചെയ്തതോടെയാണ് പിടിച്ചുപറി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പൊയിനാച്ചി ചെറുകര കോളനിയിലെ മുനീര്‍ അബ്ബാസി(20)നെയും പൊയിനാച്ചിയിലെ 17കാരനെയും പോലീസ് പിടികൂടുകയായിരുന്നു. ഇവരെ കൂടി ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ച ആസൂത്രണം ചെയ്ത ഷിജുവിനെകുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഷിജു കണ്ണൂരില്‍ ഒരു മാലപൊട്ടിച്ചകേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Related News:
പൊയ്നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന് ഉള്‍പെടെ 2 പേര് കൂടി അറസ്റ്റില്‍
പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍
പെട്രോള്‍ പമ്പ് ജീവനക്കാരനെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍; സ്കൂട്ടര്‍ കസ്റ്റഡിയില്‍
ബൈക്കിലെത്തിയ രണ്ടംഗസംഘം പെട്രോള്‍ പമ്പിലെ മേശവലിപ്പില്‍നിന്നും 30,000 തട്ടിയെടുത്തു; പ്രതിയുടെ ചിത്രം സി സി ടി വിയില്‍
Keywords: Kasaragod, Kerala, Poinachi, Petrol-pump, Held, Accuse, Robbery: Main accused held