കടയുടെ ഷട്ടര്‍ തകര്‍ത്ത് രണ്ടര ക്വിന്റല്‍ അടക്കയും 42,000 രൂപയും കവര്‍ന്നു
Jul 5, 2017, 15:04 IST
ബദിയടുക്ക: (www.kasargodvartha.com 05.07.2017) കടയുടെ ഷട്ടര്‍ തകര്‍ത്ത് 265 കിലോ അടക്കയും 42,000 രൂപയും കവര്‍ന്നു. നീര്‍ച്ചാല്‍ മല്ലടുക്കയിലെ രവികുമാര്‍ റൈയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച അടക്കയും മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ച്ച ചെയ്യുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിവരെ നീര്‍ച്ചാല്‍ ഭാഗത്ത് പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. ഇതിനു ശേഷമായിരിക്കാം കവര്‍ച്ച നടന്നതെന്നാണ് സംശയിക്കുന്നത്. ഷട്ടറിന്റെ ഒരു ഭാഗം അടര്‍ത്തിയ നിലയിലാണ്. ഷട്ടറിലും വാഹനത്തിലും കയര്‍ കെട്ടി മുന്നോട്ടെടുത്താണ് ഷട്ടര്‍ തകര്‍ത്തതെന്നാണ് കരുതുന്നത്.
സംഭവത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Police, case, Investigation, Robbery in shop; 265 KG Areca nut and Cash robbed
Keywords: Kasaragod, Kerala, news, Robbery, Police, case, Investigation, Robbery in shop; 265 KG Areca nut and Cash robbed