പോലീസ് സ്റ്റേഷനുമുന്നില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും 16 പവന് സ്വര്‍ണവും 17,000 രൂപയും കവര്‍ന്നു
Jun 28, 2017, 14:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.06.2017) പോലീസ് സ്റ്റേഷനു മുന്നില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നും 16 പവന് സ്വര്‍ണവും 17,000 രൂപയും കവര്‍ന്നു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. പരേതനായ ശ്രീരാംറാവുവിന്റെ മകള്‍ സുമനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
സുമനയും പ്രായമായ മറ്റ് രണ്ട് സഹോദരിമാരും മാത്രമാണ് ഈ വീട്ടിലുള്ളത്. ഇത് കൂടാതെ വീടിനോട് ചേര്‍ന്നുള്ള പൂമുഖത്തുള്ള മുറിയില്‍ ഒരു സ്ത്രീ വാടകയ്ക്ക് താമസിക്കുന്നുണ്ട്. വീടിന്റെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാക്കള്‍ ഇവര്‍ കിടക്കുന്ന കിടക്കയുടെ അടിയില്‍ നിന്നും താക്കോലെടുത്ത് അലമാര തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. പുലര്‍ച്ചെ ഉണര്ന്നെഴുന്നേറ്റപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ഇവരറിഞ്ഞത്.
ചൊവ്വാഴ്ച ശൃംഗേരി മഠാധിപതിയുടെ കാഞ്ഞങ്ങാട്ടെ പരിപാടിയില്‍ പങ്കെടുത്ത് രാത്രി വൈകിയാണ് ഇവര്‍ വീട്ടിലെത്തി കിടന്നത്. ക്ഷീണത്തില്‍ ഇവര്‍ പെട്ടെന്ന് ഉറങ്ങിപ്പോയി. കവര്‍ച്ചക്കാര്‍ മുറിക്കുള്ളില്‍ കടന്നിട്ടും ഇവര്‍ അറിയാതിരുന്നത് ഇതുകൊണ്ടാണെന്നാണ് കരുതുന്നത്. ഈ വീടിന്റെ തൊട്ടരികത്താണ് ഫയര്‍സ്റ്റേഷനും ആര് ഡി ഒ ഓഫീസും മറ്റും സ്ഥിതി ചെയ്യുന്നത്.
വീടിനെ കുറിച്ച് ശരിക്കും അറിയാവുന്ന ആരെങ്കിലുമായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. ഇവരുടെ ബന്ധുക്കളെല്ലാം ബംഗളൂരുവിലാണ്.
സുമനയുടെ പരാതിയില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും വീട്ടിലെത്തി പരിശോധന നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, News, Kerala, police-station, Gold, Cash, Robbery, Police, Complaint, Case, Investigation, Robbery in House: 16 sovereign gold and rs 17,000 stolen.