പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടില്‍ കവര്‍ച്ച; 13 പവന് സ്വര്‍ണം നഷ്ടപ്പെട്ടു
Sep 27, 2017, 12:59 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27.09.2017) പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടില്‍ കവര്‍ച്ച നടന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 13 പവന് സ്വര്‍ണം നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്ത് ജീവനക്കാരി തൃക്കരിപ്പൂര്‍ തെക്കുമ്പാട്ടെ കെ.വി മണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണം പരിശോധിച്ച് കവറിലാക്കി അലമാരയില്‍ തന്നെ വെച്ചിരുന്നതായി യുവതി നല്കിയ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തൊട്ടടുത്ത് തന്നെയാണ് മാതാപിതാക്കള്‍ താമസിക്കുന്നത്. അതുകൊണ്ട് തന്നെ മണി ജോലിക്ക് പോകുമ്പോഴും മറ്റും വീട് അടച്ചിടാറില്ല. മണിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നായയെ കൊണ്ടുവന്നും പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, gold, Robbery, Robbery in house; 13 sovereign gold robbed