വീട്ടിലും സമീപത്തെ പള്ളിയിലും കവര്‍ച്ച; 4 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി, പോലീസ് അന്വേഷണം ആരംഭിച്ചു
Jul 10, 2020, 16:21 IST
മഞ്ചേശ്വരം: (www.kasargodvartha.com 10.07.2020) വീട്ടിലും സമീപത്തെ പള്ളിയിലും കവര്‍ച്ച. നാലു പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മിയാപ്പദവ് ബാളിയൂരിലെ ഗള്‍ഫുകാരന്‍ ഷരീഫിന്റെ വീട്ടിലും സമീപത്തെ ജുമാമസ്ജിദിലുമാണ് കവര്‍ച്ച നടന്നത്.
ഷരീഫിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 4,000 രൂപയും റാഡോ വാച്ചും ജുമാമസ്ജിദിന്റെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് 5,000 രൂപയുമാണ് കവര്‍ന്നത്. ഷരീഫിന്റെ വീട്ടുകാര്‍ നാല് ദിവസം മുമ്പ് വീട് പൂട്ടി പൈവളിഗെയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ വശത്തെ വാതില്‍പ്പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്.
വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Kasaragod, Kerala, Manjeshwaram, News, Robbery, House, Masjid, Robbery in home and mosque