സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് വായില്‍ തുണിതിരുകി ഉപേക്ഷിച്ച ശേഷം ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണത്തിനു കൊണ്ടുവന്ന സാമഗ്രികള്‍ കൊള്ളയടിച്ചു
Aug 19, 2017, 16:30 IST
പൊയ്‌നാച്ചി: (www.kasargodvartha.com 19.08.2017) സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് വായില്‍ തുണിതിരുകി കാട്ടില്‍ ഉപേക്ഷിച്ച ശേഷം ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണത്തിനു കൊണ്ടുവന്ന സാമഗ്രികള്‍ കൊള്ളയടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പൊയ്‌നാച്ചി ദേശീയപാതയില്‍ നിന്നു കിഴക്കുമാറിയുള്ള പറമ്പ് ചെറുകരയിലാണ് സംഭവം. ഗെയില്‍ പൈപ്പ്ലൈന്‍ നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത മുംബൈയിലെ ഐ.എല്‍ ആന്‍ഡ് എഫ്.എസ് കമ്പനിയുടെ ഗോഡൗണില്‍ നിന്നുമാണ് കാല്‍കോടിയോളം രൂപ വിലമതിക്കുന്ന ചെമ്പുകമ്പികളും മെഷീനുകളും മറ്റും കൊള്ളയടിക്കപ്പെട്ടത്.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഉദുമ കൊക്കാലിലെ സുരേന്ദ്രനെ (52) കെട്ടിയിട്ട ശേഷമാണ് സംഘം കവര്‍ച്ച നടത്തിയത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മോചിതനായ സുരേന്ദ്രന്‍ മദ്യഷോപ്പ് വിരുദ്ധ സമരം നടത്തുന്ന പന്തലിലെത്തി വിവരം പറയുകയായിരുന്നു. രണ്ടുപേര്‍ ആദ്യം സ്ഥലത്തെത്തുകയും സുരേന്ദ്രനെ പിടിച്ചുകൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ചശേഷം വായില്‍ തുണി തിരുകുകയും കാട്ടില്‍ മഴയത്തു ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് കൂടുതല്‍ പേര്‍ ഗോഡൗണിലെത്തി രണ്ടു കണ്ടൈനറുകളിലായി സൂക്ഷിച്ചിരുന്ന ചെമ്പുകമ്പികളും വിലപിടിപ്പുള്ള മൂന്നു യന്ത്രങ്ങളും മറ്റും കൊള്ളയടിക്കുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരം സുരേന്ദ്രന് കാലുകളും മറ്റും ബന്ധിച്ച് വായില്‍ തുണിതിരുകിയ നിലയില്‍ കഴിയേണ്ടിവന്നു. ഇതു രണ്ടാം തവണയാണ് നിര്‍മ്മാണ കമ്പനിയുടെ ഗോഡൗണില്‍ കൊള്ള നടക്കുന്നത്. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, news, Poinachi, Robbery, Robbers Tie Up security worker and loot Equipment