Ranipuram | വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്ര ദുരിതപൂര്‍ണം; റോഡ് തകര്‍ന്ന് തരിപ്പണമായി
Aug 23, 2023, 19:51 IST
റാണിപുരം: (www.kasargodvartha.com) ജില്ലയിലെ ഹില്‍ ടോപ് വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്ര ദുരിതപൂര്‍ണം. മഴക്കാലം പിന്നിട്ടതോടെ പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കാസര്‍കോട്ട് നിന്ന് റാണിപുരത്തേക്ക് പോകുമ്പോള്‍ ബോവിക്കാനം - കുറ്റിക്കോല്‍ വഴി മാലക്കല്ല് വരെ നല്ല റോഡ് ആണെങ്കിലും മാലക്കല്ല് മുതല്‍ പനത്തടി വരെ റോഡ് വികസനത്തിനായി കിളച്ചിട്ടിരിക്കുകയാണ്.
കാഞ്ഞങ്ങാട് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കള്ളാര്‍ വരെ മാത്രമാണ് യാത്രക്കായി നല്ല റോഡുള്ളത്. അതുകഴിഞ്ഞ് കള്ളാര്‍ മുതല്‍ പാണത്തൂര്‍ വരെ തകര്‍ന്ന് കിടക്കുകയാണ്. കാറിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്നവരാണ് റോഡ് പൊളിഞ്ഞത് മൂലം ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുനന്ത്. കള്ളാര്‍ പഞ്ചായത് ഓഫീസിന് സമീപം സെന്റ് പയസ് ടെന്‍ത് കോളജ് മുതല്‍ പാണത്തൂര്‍ ചിറങ്കടവ് വരെ പലയിടത്തും റോഡ് പൊളിഞ്ഞുകിടക്കുകയാണ്. ഇവിടെ കലുങ്ക് നിര്‍മാണവും പാതിവഴിയിലാണ്.
അടുത്തിടെയാണ് ടൂറിസം വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി സര്‍വീസ് റാണിപുരത്തേക്ക് ആരംഭിച്ചത്. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞത് വലിയ പ്രയാസം ഉണ്ടാക്കുന്നില്ലെങ്കിലും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് റാണിപുരത്ത് എത്തുമ്പോള്‍ നടുവൊടിയുന്നത്. ഇതുവഴി യാത്രചെയ്യുന്ന വാഹനങ്ങള്‍ തകര്‍ന്ന് അറ്റകുറ്റപണിക്കായി കയറ്റിയിടേണ്ട സാഹചര്യമാണ്. റോഡ് തകര്‍ന്നത് മൂലം റാണിപുരത്തേക്കുള്ള ടൂറിസ്റ്റുകള്‍ പനത്തടിയില്‍ എത്തി തിരിച്ചു പോകുന്ന സ്ഥിതിയുമുണ്ട്. സഞ്ചാരികളുടെ വരവ് കുറയുന്നതിന് പ്രധാന കാരണം റോഡിന്റെ ശോചനീയാവസ്ഥയാണെന്ന് ജീപ്, ഓടോറിക്ഷ ഡ്രൈവര്‍മാര്‍ പറയുന്നു.

Keywords: Ranipuram, Road, Malayalam News, Kerala News, Kasaragod News, Road to Ranipuram collapsed.
< !- START disable copy paste -->