Appeal | റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ സർകാർ അപീൽ നൽകും; എ ജിയെ ചുമതലപ്പെടുത്തി; നടപടികൾ വേഗത്തിലാക്കാൻ നിർദേശം
Mar 31, 2024, 14:27 IST
കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി വിധിക്കെതിരെ സർകാർ അപീൽ നൽകും. തുടര്‍ നിയമനടപടികള്‍ക്ക് അഡ്വകേറ്റ് ജനറലിനെ (AG) ചുമതലപ്പെടുത്തിയിട്ടുണ്ട്. വേഗത്തില്‍ അപീല്‍ നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നൽകിയിരിക്കുന്നത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി, പബ്ലിക് പ്രോസിക്യൂടര്‍ എന്നിവരുടെ കത്ത് ലഭിച്ചാലുടന്‍ തുടര്‍നടപടിക്കൊരുങ്ങാനാണ് സര്‍കാര്‍ തീരുമാനം.
2017 മാർച് 20നാണ് റിയാസ് മൗലവി ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ ശനിയാഴ്ച വിധി പറഞ്ഞ ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി പ്രതികളായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെ വെറുതെ വിട്ടിരുന്നു. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിധിപ്രസ്താവത്തിലുളളത്
പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്നും തെളിവെടുപ്പിലും തെളിവുശേഖരണത്തിലും വീഴ്ചയുണ്ടായതായും വിധിന്യായത്തിൽ പറയുന്നു. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും കൊലപാതകത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധിയിൽ വിധിപ്പകർപ്പിലുണ്ട്. കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർകാരിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വേഗത്തിൽ അപീൽ നൽകാൻ ഒരുങ്ങുന്നത്.