city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court | റിയാസ് മൗലവി വധം: കേസ് പ്രതിഭാഗം അഭിഭാഷകനിൽ നിന്ന് വ്യക്തതയ്ക്ക് വേണ്ടി ഡിസംബർ 6 ലേക്ക് മാറ്റി

കാസര്‍കോട്: (KasargodVartha) പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിൽ പ്രതിഭാഗം അഭിഭാഷകനിൽ നിന്ന് വ്യക്തതയ്ക്ക് വേണ്ടി ഡിസംബർ ആറിലേക്ക് കേസ് മാറ്റിവെച്ചു. പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷം വിധി പ്രഖ്യാപന തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.

Court | റിയാസ് മൗലവി വധം: കേസ് പ്രതിഭാഗം അഭിഭാഷകനിൽ നിന്ന് വ്യക്തതയ്ക്ക് വേണ്ടി ഡിസംബർ 6 ലേക്ക് മാറ്റി

കാസർകോട് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗ വാദവും പൂര്‍ത്തിയായിരുന്നുവെങ്കിലും ജില്ലാ ജഡ്ജ് മാറിയതിനാൽ കേസിന്റെ നടപടി ക്രമങ്ങൾ തുടക്കം മുതൽ കേൾക്കേണ്ടി വന്നിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂടറുടെ മരണവും ജഡ്ജ് മാറി വന്നതും കാരണമാണ് വിധി പ്രസ്താവം വരെയെത്തിയ കേസ് നീണ്ടുപോയത്.

2017 മാര്‍ച് 20ന് അര്‍ധരാത്രിയിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. കേസില്‍ പ്രതികളായ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവര്‍ കേസില്‍ അറസ്റ്റിലായത് മുതല്‍ ജയിലിലാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂടറായിരുന്ന ബി അശോകന്‍ അന്തരിച്ചതിന് പിന്നാലെ സ്‌പെഷ്യല്‍ പ്രോസിക്യൂടറായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കോഴിക്കോട് സ്വദേശി അഡ്വ. ടി ഷാജിത്തിനെ നിയമിച്ചിരുന്നു.

Keywords: Murder, Case, Court, police, Crime, Riyaz Moulavi, Kerala News, Kasaragod News,Malayam News, Riyaz Moulavi Murder Case Riyaz Moulavi murder: Case adjourned to December 6 < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia