city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും സംശയം

കാസര്‍കോട്: (www.kasargodvartha.com 21.03.2017) കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ മടിക്കേരിയിലെ റിയാസ് മൗലവി (30) യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ഓള്‍ഡ് ചൂരി പള്ളിക്ക് സമീപം താമസിക്കുന്ന സി എച്ച് അബ്ദുല്ലയുടെ മകന്‍ സി എച്ച് ഹാഷിമിന്റെ പരാതിയിലാണ് കൊലപാതകത്തിന് കേസെടുത്തത്.

കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണിന്റെ അഭാവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് ശിവ വിക്രമിനാണ് ചുമത നല്‍കിയിരിക്കുന്നത്.

മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും സംശയം

കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് കാസര്‍കോട്ടെത്തി അന്വേഷണ മേല്‍നോട്ടം ഏറ്റെടുത്തിട്ടുണ്ട്. ഉത്തരമേഖല എ ഡി ജി പി രാജേഷ് ദിവാന്‍, കണ്ണൂര്‍ റെയ്ഞ്ച് ഐ ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട് ക്യാമ്പ് ചെയ്താണ് ക്രമസമാധാന നടപടികള്‍ സ്വീകരിച്ച് വരുന്നത്. കൊലപാതകം നടന്നയുടനെ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മൈക്കിലൂടെ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലെത്തില്‍ പരാതിക്കാരനായ ഹാഷിം എത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന റിയാസ് മൗലവിയെയാണ് കണ്ടത്. മരിച്ചതായി സംശയമുള്ളതിനാല്‍ പോലീസില്‍ വിവരമറിയിച്ച് പോലീസെത്തിയാണ് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മൊഴിയില്‍ പറയുന്നു.

മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും സംശയം

കഴുത്തിനരികിലായുണ്ടായ മാരക മുറിവിലൂടെ തക്തം വാര്‍ന്ന് മദ്രസാധ്യാപകന്റെ മുറി തളം കെട്ടിയിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാത്രി 10.30 മണിയോടെ ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരും മുകളില്‍ നിലയില്‍ താമസിക്കുന്ന മൂന്ന് മദ്രസാധാപകരും അവരവരുടെ മുറിയിലേക്ക് പോയിരുന്നു. സാധാരണയായി റിയാസ് മൗലവി രാത്രി 12.30 മണി വരെ മുറിക്കുള്ളില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് കിടക്കാറുള്ളതെന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു.

പ്രാര്‍ത്ഥനയ്ക്കിടയിലായിരിക്കാം മദ്രസാധ്യാപകനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്ത്. ശബ്ദം കേട്ട് തൊട്ടടുത്തുള്ള മുറിയില്‍ താമസിക്കുന്ന അബ്ദുല്‍ അസീസ് മുസ്ലിയാര്‍ വാതില്‍ തുറന്നപ്പോള്‍ കല്ലേറ് ഉണ്ടായതോടെ വാതിലടച്ച് മുറിക്കുള്ളില്‍ നിന്നും പള്ളിയിലേക്കുള്ള വാതിലിലൂടെ പോയി മൈക്കില്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് മുകള്‍ നിലയില്‍ താമസിക്കുന്ന മറ്റു അധ്യാപകരും താഴെ എത്തിയത്. പ്രതികള്‍ക്ക് വേണ്ടി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല.

ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ കൊലപാതകമെന്നാണ് പോലീസും സംശയിക്കുന്നത്. സംഭവം നടന്ന വിവരം പുറത്തറിയുന്നതിന് തൊട്ടുമുമ്പ് ഒരു ഭാഗത്തെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായും ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി ബോധപൂര്‍വ്വം ചെയ്തതാണോ എന്നും സംശയിക്കുന്നു. ഈ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും സംശയം

Keywords:  Kerala, kasaragod, madrasa, Teacher, news, Electricity, DYSP, Investigation, complaint, Police, Choori, Masjid, CCTV, Kannur IG, Police, KG Symen, Rajesh Diwan,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia