ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്' ക്യാഷ് പേഔട്ട് ശൃംഖലയുമായി റിയ മണി ഇന്ത്യയില്‍
May 23, 2017, 17:44 IST
കൊച്ചി: (www.kasargodvartha.com 23.05.2017) ലോകത്തിലെ മൂന്നാമത്തെ പണ വിനിമയ കമ്പനിയും (മണി ട്രാന്‍സ്ഫര്‍) യൂറോനെറ്റ് വേള്‍ഡ് വൈഡിന്റെ (NASDAQ: EEFT) അനുബന്ധ സ്ഥാപനവുമായ റിയ മണി ട്രാന്‍സ്ഫര്‍ ('റിയ') മൂന്നു പ്രമുഖ ഏജന്‍സികളായ വീസ്മാന്‍ ഫോറെക്‌സ് ലിമിറ്റഡ്, പോള്‍ മെര്‍ച്ചന്റ്‌സ് ലിമിറ്റഡ്, ട്രാന്‍സ്‌കോര്‍പ്പ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് മണി ട്രാന്‍സ്ഫര്‍ സേവനം അവതരിപ്പിക്കുന്നു.
റിയയുടെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്യാഷ് പേ ഔട്ട് ശൃംഖല ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കള്‍ ശുദ്ധമായ സ്വര്‍ണ്ണം സമ്മാനമായി ലഭിക്കുന്നതിന് സ്വാഭാവികമായി അര്‍ഹതയുളളവരാകും. 30 ഗ്രാം തൂക്കമുള്ള 30 ഗോള്‍ഡ് കോയ്‌നുകളും ബംപര്‍ പ്രൈസ് 100 ഗ്രാം സ്വര്‍ണ്ണവും ഇതിലുള്‍പ്പെടുന്നു. അംഗീകൃത പേഔട്ട് കേന്ദ്രങ്ങള്‍ വഴി മെയ് 23 നും ജൂലൈ 31നും ഇടയില്‍ ഒരു കിലോയുടെ സ്വര്‍ണ്ണ സമ്മാനങ്ങളാണ് റിയ വാഗ്ദാനം ചെയ്യുന്നത്.
റിയയുടെ പുതിയ ഏജന്റുമാരെല്ലാം 15 വര്‍ഷത്തിലധികം മണി ട്രാന്‍സ്ഫര്‍ മേഖലയില്‍ അനുഭവ പരിചയമുളളവരാണ്. അവരുടെ വൈദഗ്ധ്യം രാജ്യത്തുടനീളം ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന റിയയുടെ ശക്തമായ ശൃംഖലയുടെ മൂല്യമുയര്‍ത്തും. പ്രിയപ്പെട്ടവര്‍ അയയ്ക്കുന്ന പണം ഗുണഭോക്താക്കള്‍ക്ക് അനായാസമായും സൗകര്യപ്രദമായും ഇതുവഴി സ്വീകരിക്കാം.
പ്രവാസികളയ്ക്കുന്ന പണം ഏറ്റവുമധികം സ്വീകരിക്കപ്പെടുന്ന വിപണിയാണ് ഇന്ത്യയെന്ന് റിയ മണി ട്രാന്‍സ്ഫര്‍ സിഇഒ ആന്‍ഡ് പ്രസിഡന്റ് ജുവാന്‍ ബിയാഞ്ചി വ്യക്തമാക്കി. 2016 ല്‍ 62.7 ബില്ല്യണ്‍ യുഎസ് ഡോളറാണ് ഇവിടെ സ്വീകരിച്ചത്. വീട്ടു ചെലവിനും നിക്ഷേപങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഈ പണ വിനിമയത്തെ ആശ്രയിക്കുന്നു. രാജ്യത്തുടനീളം ഗ്രാമങ്ങളിലും നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും ഇന്ത്യന്‍ ജനതയെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ട്.
ഇന്ത്യയില്‍ എല്ലായിടത്തും വേഗത്തിലും വിശ്വസിക്കാവുന്നതുമായ ക്യാഷ് പേഔട്ട് സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡിനായി വീസ്മാന്‍ ഫോറെക്‌സ്, പോള്‍ മെര്‍ച്ചന്റ്‌സ് ലിമിറ്റഡ്, ട്രാന്‍സ്‌കോര്‍പ്പ് ഇന്റര്‍നാഷണല്‍ എന്നിവരുമായി സഹകരിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗത ബാങ്കിംഗ് രീതിയ്ക്ക് പകരമായി പണ വിനിമയം വലിയ രീതിയില്‍ ഉപയോഗിച്ചുവരികയാണെന്ന് വീസ്മാന്‍ ഫോറെക്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കാര്‍ത്തികേയന്‍ ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. ആഗോള തലത്തില്‍ പ്രമുഖരായ റിയ മണി ട്രാന്‍സ്ഫറുമായുള്ള സഹകരണത്തിലൂടെ വേഗത്തിലുള്ളതും വിശ്വസിനീയവും കാര്യക്ഷമവുമായ പണ വിനിമയ സേവനങ്ങളുടെ വര്‍ധിക്കുന്ന ആവശ്യകതയെ അഭിമുഖീകരിക്കാനും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്താനും കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പണവിനിമയ മേഖലയില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്ന ഈ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പോള്‍ മെര്‍ച്ചന്റ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. പോള്‍ പറഞ്ഞു. പോള്‍ മെര്‍ച്ചന്റ്‌സ് ലിമിറ്റഡിന്റെ ഉപഭോക്തൃ അടിത്തറയും റിയ മണി ട്രാന്‍സ്ഫറിന്റെ സുസജ്ജമായ സേവന നിരയും വഴി സുസംഘടിതമായ സാമ്പത്തിക ഇടപാടുകള്‍ സമാനതകളില്ലാത്ത ആഗോള വ്യാപനത്തോടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും. വിശ്വസ്തരായ പങ്കാളി എന്ന നിലയില്‍ ലോകമെമ്പാടും ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് വിശ്വസ്തമായ സേവനങ്ങള്‍ നല്‍കാനായിരിക്കും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെയും മറ്റു നിരവധി വികസ്വര രാജ്യങ്ങളുടെയും സാമൂഹ്യ-സാമ്പത്തിക വികസനത്തിന് പണവിനിമയം സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ട്രാന്‍സ്‌കോര്‍പ്പ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഡയറക്ടര്‍ അശോക് കുമാര്‍ അഗര്‍വാള്‍ വ്യക്തമാക്കി. ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന പണമയക്കലിനെ ആശ്രയിക്കുന്ന ജനവിഭാഗത്തിന് സേവനം നല്‍കാന്‍ റിയ മണി ട്രാന്‍സറുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടും വിധം വേഗത്തിലും വിശ്വസിനീയമായ വിധത്തിലും പണം വിനിമയം ചെയ്യാന്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പണമയയ്ക്കല്‍ മേഖലയായ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലും പണം സ്വീകരിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയിലും മികച്ച നിലവാരമുള്ള ശൃംഖല സൃഷ്ടിക്കുന്നതിന് മിഡില്‍ ഈസ്റ്റിലെ ദുബൈ, യുഎഇ എന്നിവിടങ്ങളിലും പ്രവര്‍ത്തനം വിപുലമാക്കുകയാണ് റിയ. നിരവധി ഇന്ത്യാക്കാര്‍ താമസിക്കുന്ന പണം അയയ്ക്കല്‍ മേഖലകളിലടക്കം ലോകമെമ്പാടും ശക്തമായ ശൃംഖലയാണ് കമ്പനിക്കുള്ളത്. www.riamonetyransfer.com, www.riamonetyransfer.es എന്നീ വെബ്‌സൈറ്റിലൂടെ അമേരിക്കയിലും സ്‌പെയിനിലും ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലേക്ക് പണം വിനിമയം ചെയ്യാം. Asda Money Transfer Powered by Ria വഴി യുകെയിലും പണവിനിമയം നടത്താം.
2014 ല്‍ മണി ട്രാന്‍സ്ഫര്‍ സര്‍വീസ് സ്‌കീം (എംടിഎസ്എസ്) പ്രകാരം റിയ മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ശൃംഖല വിപുലപ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ അംഗീകാരവും റിയ നേടിയിട്ടുണ്ട്. അതിനു ശേഷം യൂറോനെറ്റിനു കീഴിലുള്ള മണി ട്രാന്‍സ്ഫര്‍ വിഭാഗത്തിന്റെ ഭാഗമായ കമ്പനി വിപുലീകരണം നടത്തുകയും ഇപ്പോള്‍ 3,21,000 കേന്ദ്രങ്ങള്‍ വഴി 146 രാജ്യങ്ങളില്‍ സേവനം നല്‍കിവരികയും ചെയ്യുന്നു. 2016 ല്‍ മണി ട്രാന്‍സ്ഫര്‍ വിഭാഗം 82.3 ദശലക്ഷം വിനിമയങ്ങളാണ് നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Gold, Cash, Money Chain, India, Transfer, Bank, Cash, Ria Money Transfer Launches ‘Gold Standard’ Cash Payout Network in India.