city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PWD Minister Says | ചെര്‍ക്കള- ജാല്‍സൂര്‍ റോഡ് നവീകരണത്തിന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്

കാസര്‍കോട്‌: (www.kasargodvartha.com) ചെര്‍ക്കള- ജാല്‍സൂര്‍ റോഡ് നവീകരണത്തിന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
  
PWD Minister Says | ചെര്‍ക്കള- ജാല്‍സൂര്‍ റോഡ് നവീകരണത്തിന് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി; മറുപടി അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്

ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാത കി.മീ 1/000 മുതൽ 10/000 വരെ ആറ് കോടി രൂപ ചെലവഴിച്ച് ഉപരിതലം പുതുക്കിയിട്ടുണ്ട്. ബാക്കി വരുന്ന 29.138 കി.മീ റോഡ് കെഎസ്ടിപിയുടെ ഒപിബിആര്‍സി എന്ന പാകേജില്‍ ഉള്‍പെടുത്തി 2020 ഫെബ്രുവരി 27ന് ഭരണാനുമതി നല്‍കി രണ്ട് പ്രാവശ്യം ടെൻഡര്‍ ചെയ്തിരുന്നു. രണ്ട് പ്രാവശ്യവും ടെൻഡര്‍ ആരും തന്നെ ഏറ്റെടുത്തില്ല.

ഒപിബിആര്‍സി (Output- and performance-based road contracts) പദ്ധതി പ്രകാരം ടെൻഡര്‍ ഏറ്റെടക്കുന്ന കരാറുകാരന്‍ റോഡ് ഏഴ് വര്‍ഷത്തേക്ക് ഏറ്റെടുക്കണം എന്ന നിബന്ധനയുണ്ട്. രണ്ട് പ്രാവശ്യവും ടെൻഡറിന് പ്രതികരണം ലഭിക്കാത്തതിനാല്‍ കാലതാമസം വന്നു. പുതിയ റേറ്റ് റിവിഷനും മറ്റ് നവീകരണങ്ങളും ഉള്‍പെടുത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പുതുക്കിയ ഭരണാനുമതി നല്‍കാനായി ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Development project, Road, Cherkala, MLA, Minister, Revised administrative permission for Cherkala-Jalsur road renovation will be given - PWD Minister.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia