city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെട്ടിട നികുതിയിനത്തില്‍ അടക്കാനുള്ളത് രണ്ടരലക്ഷത്തോളം രൂപ; ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ജപ്തി ചെയ്യാന്‍ റവന്യൂ അധികൃതര്‍ നടപടി തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 13.11.2017) കെട്ടിട നികുതിയിനത്തില്‍ രണ്ടരലക്ഷത്തോളം രൂപ അടക്കാത്ത സാഹചര്യത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ജപ്തി ചെയ്യുന്നു. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ റവന്യൂ അധികൃതര്‍ ആരംഭിച്ചു. വിദ്യാനഗറില്‍ ദേശീയപാതയോരത്തുള്ള രണ്ടുനില കെട്ടിടത്തിന് 2,23,200 രൂപയാണ് വില്ലേജ് ഓഫീസില്‍ റവന്യൂ നികുതിയായി അടക്കേണ്ടത്. 2015 മാര്‍ച്ചില്‍ നികുതി മൂന്നുതവണയായി അടയ്ക്കുന്നതിന് സൗകര്യം നല്‍കിയിരുന്നെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. 30,000 രൂപയോളം പലിശയുള്‍പ്പെടെ അടയ്ക്കുന്നതിന് നിരവധി തവണയാണ് വില്ലേജ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. എന്നിട്ടും പ്രതികരണമൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് ജപ്തി ചെയ്യുന്നതിനുള്ള നടപടികളിലേക്ക് ബന്ധപ്പെട്ടവര്‍ നീങ്ങിയിരിക്കുന്നത്.

കാസര്‍കോട് വില്ലേജ് ഓഫീസില്‍ നിന്ന് ജപ്തിക്കാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനായുള്ള റിപോര്‍ട്ട് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. കാസര്‍കോട് തഹസില്‍ദാര്‍ കെ വി നാരായണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആന്റോ, വില്ലേജ് ഓഫീസര്‍ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ഡി സി സി ഓഫീസിലെത്തുകയും ജപ്തിനടപടി ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആറുശതമാനം പലിശയാണ് നിലവില്‍ അടക്കേണ്ടതെങ്കിലും ജപ്തിനടപടിയോടെ ഇത് 12 ശതമാനമായി ഉയരും.

കെട്ടിട നികുതിയിനത്തില്‍ അടക്കാനുള്ളത് രണ്ടരലക്ഷത്തോളം രൂപ; ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ജപ്തി ചെയ്യാന്‍ റവന്യൂ അധികൃതര്‍ നടപടി തുടങ്ങി

കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്‌ക്കേണ്ട 1,11,000 രൂപ അടയ്ക്കുന്നതിന് ലേബര്‍ ഓഫീസില്‍ നിന്ന് ഡി സി സിക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യത്തിലും അലംഭാവം കാണിക്കുകയായിരുന്നു. ഡി സി സി പ്രസിഡണ്ടായിരുന്ന കെ വെളുത്തമ്പു ചെയര്‍മാനും കെ നീലകണ്ഠന്‍ കണ്‍വീനറുമായുള്ള നിര്‍മാണ കമ്മിറ്റിയാണ് വിദ്യാനഗറില്‍ ലക്ഷങ്ങള്‍ ചെലവില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ഓഫീസ് നിര്‍മിച്ചത്. കെ പി കുഞ്ഞിക്കണ്ണന്‍ ഡി സി സി പ്രസിഡണ്ടായിരിക്കുമ്പോള്‍ 1987ലാണ് ഡി സി സി ഓഫീസിനായി ദേശീയപാതയോരത്ത് സ്ഥലം വാങ്ങിയത്.

കെട്ടിടമൊരുക്കുന്നതിന് നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പല തടസങ്ങളും ഉണ്ടായി. പിന്നീട് വെളുത്തമ്പു ഡി സി സി പ്രസിഡണ്ടായിരിക്കെയാണ് കെട്ടിടം യാഥാര്‍ത്ഥ്യമായത്. കെ വെളുത്തമ്പു സ്ഥാനമൊഴിഞ്ഞതോടെ സി കെ ശ്രീധരനായിരുന്നു നാലുവര്‍ഷത്തോളം ഡി സി സി പ്രസിഡണ്ട്. ഹക്കീം കുന്നില്‍ ഒമ്പതുമാസം മുമ്പാണ് പ്രസിഡണ്ടായി ചുമതലയേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Congress-office, Report, Building, Seize up, Revenue Authorities, Notice, Revenue authorities started action to seize up district congress committee office.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia