'കാസർകോട്ടെ പ്രമുഖ ജ്വലറിയിൽ നിന്നും കോടികളുടെ സ്വർണവും ഡയമൻഡുമായി പ്രധാന ജീവനക്കാരൻ മുങ്ങി'
Nov 30, 2021, 15:51 IST
കാസർകോട്: (www.kasargodvartha.com 30.11.2021) കാസർകോട്ടെ പ്രമുഖ ജ്വലറിയിൽ നിന്നും കോടികളുടെ സ്വർണവും ഡയമൻഡുമായി പ്രധാന ജീവനക്കാരൻ മുങ്ങിയതായി വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ജ്വലറി ഉടമകൾ.
ഏതാണ്ട് രണ്ടര കോടിയുടെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അതിസമർഥമായാണ് സ്വർണവും ഡയമൻഡും കടത്തിയതെന്നാണ് ലഭിക്കുന്ന റിപോർട്. നഷ്ടപ്പെട്ട സ്വർണം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളും ജ്വലറി ഉടമകൾ നടത്തുന്നുണ്ട്. ഏറ്റവും വിശ്വസ്തൻ്റെ ചതിയിൽ ഞെട്ടിയിരിക്കുകയാണ് ജ്വലറി ഉടമയും ജീവനക്കാരും.
സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ഉന്നത പൊലീസ് അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.

ALSO READ:
Keywords : Reports that theft crores of gold and diamonds from jewellery, Kerala, News, Kasaragod, Top-Headlines, Jewellery, Gold, Theft.
< !- START disable copy paste -->