തളങ്കര ഇബ്രാഹിം ഖലീൽ സാഹിബ് ഇല്ലാത്ത പത്ത് വർഷം
May 21, 2020, 16:29 IST
സ്‌മരണ/ ഫിറോസ് പടിഞ്ഞാർ
(www.kasargodvartha.com 21.05.2020) 2010 മെയ് 22, രാവിലെ ആറ് മണി അന്ന് നാട് ഉണർന്നത് ഞെട്ടലോടെയായിരുന്നു. അത് പിന്നീട് വേദനയുടെയും കണ്ണീരിന്റെയും കടലായി മാറി. ദുബൈയിൽ നിന്നും മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യാ വിമാനം മംഗലാപുരം ബജ്പെ ഇന്റർനാഷണൽ എയർപോർട്ടിൽ ലാന്റിംഗിനിടെ 158 യാത്രക്കാരുമായി തകർന്ന് വീണിരിക്കുന്നു. ആർക്കും ആരെയും സമാധാനിപ്പിക്കുവാനോ ആശ്വസിപ്പിക്കുവാനോ കഴിയാത്ത വിധം ഭീകരമായ ദിനം..
കാസർകോട് മാത്രമല്ല, രാജ്യമാകെ നടുങ്ങിപ്പോയ ദിനം. ചാനലുകളും പത്രമാധ്യമങ്ങളും. ദുരന്തനിവാരണസേനയും നിയമപാലകരും സാമൂഹ്യ പ്രവർത്തകരും നിമിഷനേരംകൊണ്ട് ഓടിയെത്തി. പ്രാർഥനകൾ വിഫലമായി. കേൾക്കരുതേ എന്നാഗ്രഹിച്ച വാർത്ത ചെവിയിലൂടെ തുളച്ച് കയറി. തലച്ചോർ നിമിഷങ്ങളോളം മരവിച്ചു. ഭൂമി പിളർന്നു പോകുന്നപോലെയുള്ള അനുഭവം. കണ്ണുകളിൽ കൂരിരുട്ടായിരുന്നു. ഒന്ന് പൊട്ടി കരയാൻ പോലും സാധിക്കാത്ത ദയനീയ അവസ്ഥ. ജീവനേക്കാൾ ഏറെ സ്നേഹിച്ച, ബഹുമാനിച്ച, ആദരിച്ച പണ്ഡിതരുടെ സന്തത സഹചാരി, പാവപ്പെട്ടവരുടെ അത്താണി, നിഷ്കളങ്കതയുടെ പര്യായയുമായ തളങ്കര ഇബ്രാഹിം ഖലീൽ സാഹിബും ആ ദുരന്തത്തിൽ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു.
പാവപ്പെട്ടവർക്ക് എന്നും അത്താണിയായിരുന്നു ഈ മനുഷ്യൻ. ആത്മാർഥതയുടെ ആൾരൂപം, വിശ്വസിച്ചവന്റ കാവലാളൻ, തളങ്കര എന്ന നാടിന്റെആവേശം, പടിഞ്ഞാർ എന്ന തീരത്തിന്റെ അഭിമാനം, പകരം വെക്കാനില്ലാത്ത ഊർജ്വസലനായ നേതാവ് എന്നിങ്ങനെ ഏതു വിശേഷണവും ചേരുന്ന വ്യക്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിണ്ടന്റും സുന്നീ അഫ്ക്കാർ ഡയറക്ടറുമായി പ്രവർത്തിച്ചു. കാസർകോട് സംയുക്ത ജമാഅത്ത് കാര്യദർശിയും മുസ്ലിം ലീഗ് നേതാവും തളങ്കരയിലെ നിരവതി മത -വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്നു.
വർഷം പത്ത് കഴിഞ്ഞെങ്കിലും ഉമറാക്കളുടെ ഉലമാഹ് എന്ന് പണ്ഡിത ലോകം വിശേഷിപ്പിച്ച. അങ്ങ്' നന്മ നിറഞ്ഞ ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. നേരിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ച് സമുദായത്തെയും നാടിനെയും നാട്ടുകാരെയും ഹൃദയത്തിൽ കൊണ്ട് നടന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് പ്രിയങ്കരനായ തളങ്കര ഇബ്രാഹിം ഖലീൽ സാഹിബ്.
Keywords: Kasaragod, Kerala, Thalangara, Dubai, Death, Airport, Remembrance, Firoz Padinhar, Remembering Thalangara Ibrahim Khaleel
< !- START disable copy paste -->