city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vande Bharat | രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാസർകോട്ട് നിന്നുള്ള റെഗുലർ സർവീസ് ആരംഭിച്ചു; തുടക്കം ഗംഭീരമാക്കി പാസൻജേർസ് അസോസിയേഷൻ

കാസർകോട്: (KasargodVartha) കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാസർകോട്ട് നിന്നുള്ള റെഗുലർ സർവീസ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് കാസർകോട്ട് നിന്ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്ത ട്രെയിനിന്റെ ഉദ്‌ഘാടന ദിവസത്തെ യാത്രയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരുന്നു അവസരം. യാത്രക്കാരുമായുള്ള ആദ്യ സർവീസ് ചൊവ്വാഴ്ച വൈകീട്ട് 4. 05ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാത്രി 12 മണിയോടെ കാസർകോട്ടെത്തി.

Vande Bharat | രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാസർകോട്ട് നിന്നുള്ള റെഗുലർ സർവീസ് ആരംഭിച്ചു; തുടക്കം ഗംഭീരമാക്കി പാസൻജേർസ് അസോസിയേഷൻ

നിറയെ യാത്രക്കാരുമായാണ് കാസർകോട് നിന്നുള്ള പ്രഥമ യാത്ര ബുധനാഴ്ച രാവിലെ പുറപ്പെട്ടത്. യാത്രക്കാരിലും ആവേശം അലതല്ലി. ആദ്യ യാത്രയിലെ മുഴുവൻ യാത്രക്കാർക്കും മധുര വിതരണം ചെയ്തും. ടി ടി ഇ മാരായ പ്രദീപ് കാഞ്ഞങ്ങാട്, രബീഷ് കോഴിക്കോട്, സത്യാ ചക്രവർത്തി എന്നിവർക്കും ലോകോ പൈലറ്റുമാർക്കും പുഷ്പങ്ങൾ നൽകി സ്വീകരിച്ചും ആദ്യയാത്ര കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ ഗംഭീരമാക്കി. പ്രസിഡണ്ട് ആർ പ്രശാന്ത് കുമാർ, കെ എം ബശീർ, ഡോ. ജമാൽ അഹ്‌മദ്‌, സുബ്രഹ്മണ്യ മാന്യ, നാഗരാജ്, റഈസ് നുള്ളിപ്പാടി, ബശീർ, നൗശാദ്, ശശിധരൻ കാനത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.

രണ്ടാം വന്ദേ ഭാരത് ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. കേരളത്തിന്റെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ കോട്ടയം വഴിയാണ് കടന്നുപോകുന്നത്. രണ്ടാമത്തെ വന്ദേഭാരതിൽ തിരൂരും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ സ്റ്റോപ് ഉള്ളത്.

Vande Bharat | രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാസർകോട്ട് നിന്നുള്ള റെഗുലർ സർവീസ് ആരംഭിച്ചു; തുടക്കം ഗംഭീരമാക്കി പാസൻജേർസ് അസോസിയേഷൻ

കാസർകോട്-തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്പ്രസ് ചൊവ്വ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് കാസർകോട്ട് നിന്ന് പുറപ്പെട്ട് വൈകീട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം സെൻട്രൽ - കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസ് തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 4.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. രണ്ടാം വന്ദേ ഭാരതിന്റെ ടികറ്റ് ബുകിങ് ആരംഭിച്ചപ്പോൾ തന്നെ വലിയ ഡിമാൻഡാണുള്ളത്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള ടികറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. തിരുവനന്തപുരം - കാസർകോട് യാത്രയ്ക്ക് 1515 രൂപയാണ് ചെയർകാർ നിരക്ക്. എക്സിക്യൂടീവ് ചെയർകാറിന് 2800 രൂപയാണ് നിരക്ക്.

Keywords: News, Kasaragod, Kerala, Vande Bharat, Railway, Train, Regular service of 2nd Vande Bharat Express from Kasaragod started.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia