city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍കട തൊട്ടടുത്ത പഞ്ചായത്തിലേക്ക് മാറ്റി; വിട്ട് കൊടുക്കില്ലെന്ന് ഇരുപ്രദേശത്തുകാരും; കലക്ടറും സംഘവും രണ്ട് സ്ഥലവും സന്ദർശിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 25.09.2021) ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിൽ ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ചന്ദ് രണ്ട് സ്ഥലങ്ങളും സന്ദര്‍ശിച്ചു. വി നാരായണന്റെ ഉടമസ്ഥതയിലുള്ള റേഷൻകടയാണ് മാറ്റിയത്.
 
റേഷന്‍കട തൊട്ടടുത്ത പഞ്ചായത്തിലേക്ക് മാറ്റി; വിട്ട് കൊടുക്കില്ലെന്ന് ഇരുപ്രദേശത്തുകാരും; കലക്ടറും സംഘവും രണ്ട് സ്ഥലവും സന്ദർശിച്ചു

പതിറ്റാണ്ടുകളായി വെള്ളാപ്പിൽ പ്രവർത്തിച്ചു വന്ന പൊതുവിതരണ കേന്ദ്രം, കൂടിയാലോചനകളില്ലാതെ ഇടയിലക്കാട്ടിലേക്ക് മാറ്റിയെന്നാരോപിച്ചാണ് തർക്കവും സംഘർഷവും ഉണ്ടായത്. മാറ്റം റദ്ദാക്കണമെന്ന് വെള്ളാപ്പ് മേഖലയിലുള്ളവരും വിട്ടുകൊടുക്കില്ലെന്ന് ഇടയിലക്കാട്ടിലുള്ളവരും പറയുന്നു. ഇതോടെ ഇരു പ്രദേശത്തും പ്രതിഷേധം ഉയർന്നതിനാൽ റേഷൻ കട താൽകാലികമായി അടച്ചിട്ടിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ എത്തിയ കലക്ടര്‍ വെള്ളാപ്പിലും ഇടയിലക്കാടിലും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അഭിപ്രായങ്ങള്‍ കേട്ടു. ഞായറാഴ്ച രാവിലെ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും.

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി സജീവന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ പി അനില്‍കുമാര്‍, ഹോസ്ദുര്‍ഗ് താലൂക് സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു, റേഷനിംഗ് ഇന്‍സ്പെക്ടര്‍ അജിത എന്നിവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.

Keywords:  Kerala, News, Trikaripur, Ration Shop, Top-Headlines, District Collector, Visit, Protest, Ration shop change: District Collector visited Vellap and Edayilakkad.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia