രംഗപ്പയുടെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു
Aug 11, 2017, 10:44 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2017) കര്‍ണാടക ബാഗല്‍കോട്ടെ വൈരപ്പയുടെ മകനും കാസര്‍കോട് നഗരസഭയിലെ സാമൂഹ്യസുരക്ഷാ പ്രവര്‍ത്തകനുമായ രംഗപ്പയുടെ(35) മരണം കൊലപാതകമാണെന്ന് സൂചന നല്‍കുന്ന പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. പരിയാരം മെഡിക്കല്‍ കോളജിലാണ് രംഗപ്പയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയത്.
വാരിയെല്ല് തകര്‍ന്നതാണ് രംഗപ്പയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിയോ ഇരുമ്പ് വടി കൊണ്ട് അടിച്ചോ ആകാം രങ്കപ്പയുടെ വാരിയെല്ലിന് മാരകമായ ക്ഷതം സംഭവിച്ചതെന്നാണ് നിഗമനം. യുവാവിന്റെ ശരീരത്തിന് പുറത്ത് മുറിവുകളൊന്നുമില്ല. തലയില്‍ ചെറിയ ക്ഷതം കാണുന്നുവെങ്കിലും ഇതല്ല മരണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ചെര്‍ക്കള ടൗണിന് സമീപം പറമ്പില്‍ രംഗപ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേശീയപാതയ്ക്കു സമീപത്തെ വി.കെ. പാറയിലുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നെറ്റിയില്‍ മുറിവേറ്റ പാടും സമീപത്ത് രണ്ട് വെട്ടുകല്ലുകളും ഉണ്ടായിരുന്നു. ഇതോടെ രങ്കപ്പയെ കല്ലുകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയതാണെന്ന സംശയമാണ് ഉയര്‍ന്നത്.
സംഭവത്തില്‍ വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. രംഗപ്പയും മറ്റു നാലുപേരും ചെര്‍ക്കളയിലെ വാടക മുറിയിലാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തിനു ശേഷം പോലീസ് രംഗപ്പ താമസിച്ചിരുന്ന മുറിയിലെത്തിയിരുന്നുവെങ്കിലും മുറി പൂട്ടിയിട്ട നിലയിലായിരുന്നു. ഇതോടെ കൂടെ താമസിക്കുന്നവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
മൃതദേഹത്തിനു സമീപത്തു നിന്നും തിരിച്ചറിയല്‍ കാര്‍ഡുകളും പോക്കറ്റ് ഡയറിയും പോലീസ് കണ്ടെടുത്തതോടെയാണ് ആളെ തിരിച്ചറിയാനായത്. ഇതില്‍ നിന്നും ഒരു കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ഈ കുറിപ്പിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മാതാപിതാക്കളും സഹോദരങ്ങളും എത്തി രംഗപ്പയുടെ മൃതദേഹം തിരിച്ചറിയുകയും തുടര്‍ന്ന് മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. അവിവാഹിതനായ രംഗപ്പ രണ്ടുവര്‍ഷം മുമ്പാണ് കാസര്‍കോട്ടേക്ക് ജോലി തേടി വന്നത്. നഗരസഭയുമായി ബന്ധപ്പെട്ട് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉപജീവനത്തിനായി ഈ യുവാവ് കൂലിവേലകളും ചെയ്തുവരികയായിരുന്നു. നിരവധി അന്യസംസ്ഥാനക്കാര്‍ ചെര്‍ക്കളയില്‍ വാടക വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും മറ്റും താമസിച്ച് ജോലി ചെയ്തുവരുന്നുണ്ട്. ഇവരില്‍ രംഗപ്പയെ പരിചയമുള്ളവരെയെല്ലാം പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. രംഗപ്പയും ഘാതകരും തമ്മില്‍ അടിപിടി നടന്നിരിക്കാമെന്നും ഇതേ തുടര്‍ന്നുണ്ടായ അക്രമത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്നതാകാമെന്നുമാണ് പോലീസ് നിഗമനം.
Related News:
മരിച്ച നിലയില്‍ കണ്ടെത്തിയത് നഗരസഭയിലെ സാമൂഹ്യപ്രവര്‍ത്തകനെ; കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു, നെറ്റിയില്‍ അടിയേറ്റ മുറിവ്

അജ്ഞാതന്‍ ടൗണിലെ പറമ്പില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Postmortem report, Rangappa's death; postmortem report