city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥാനമോഹികൾ പാർടി വിട്ട് പോയത് കൊണ്ട് കോൺഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്: (www.kasargodvartha.com 18.09.2021) ജനകീയ പിന്തുണ ഇല്ലാത്ത ഒറ്റപ്പെട്ട ചില നേതാക്കൾക്ക് വ്യാമോഹങ്ങൾ നൽകി അവരെ സിപിഎമിൽ ചേർത്തത് കൊണ്ട് കോൺഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.

ആത്മാർഥതയുള്ള ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകന്മാർ കെട്ടിപ്പെടുത്ത പ്രസ്ഥാനത്തെ സിപിഎമിന്റെ ആലയത്തിൽ കൊണ്ടുപോയി കെട്ടാനുള്ള ചില ഇത്തിൾ കണ്ണികളുടെ ശ്രമം പരിഹാസ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് ജില്ലാ കോൺഗ്രസ് കമിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനമോഹികൾ പാർടി വിട്ട് പോയത് കൊണ്ട് കോൺഗ്രസിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

 ജില്ലയിലെ കോൺഗ്രസിനെ ശക്തിപെടുത്തുവാൻ ആവശ്യമായ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ മണ്ഡലം തലത്തിൽ 'ഗാന്ധി തന്നെ മാർഗം' എന്ന പ്രമേയത്തിലൂന്നി മഹാത്മാ സ്മൃതി സംഗമം നടത്തും. അന്നേദിവസം വൈകുന്നേരം മൂന്ന് മണിക്ക് ഡിസിസിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ മഹാത്മാ സ്മൃതി സംഗമവും സംഘടിപ്പിക്കും.

പരിപാടിയിൽ ദേശഭക്തി ഗാനങ്ങൾ, ഗാന്ധി സൂക്തങ്ങൾ എന്നിവ ആലപിക്കുന്നതോടൊപ്പം ഗാന്ധിയൻ ദർശനങ്ങളെ കുറിച്ചുള്ള പ്രഭാഷണവും സംഘടിപ്പിക്കും. ഗാന്ധിജിയെ നേരിൽ കണ്ട ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിക്കും.

ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രടറിമാരായ ബാലകൃഷ്ണൻ പെരിയ, എം ഹസൈനാർ, കെപിസിസി നിർവാഹക സമിതിയംഗം അഡ്വ. എ ഗോവിന്ദൻ നായർ, കെ പി സി സി മെമ്പർമാരായ കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്, ഡിസിസി ഭാരവാഹികളായ പിവി സുരേഷ്, കരുൺതാപ്പ, വിനോദ് കുമാർ പള്ളയിൽ വീട്, മാമുനി വിജയൻ, എം കുഞ്ഞമ്പു നമ്പ്യാർ, ഗീത കൃഷ്ണൻ, സെബാസ്റ്റ്യൻ പതാലിൻ, വി ആർ വിദ്യാസാഗർ, ടോമി പ്ലാച്ചേനി, ഹരീഷ് പി നായർ, കെ പി പ്രകാശൻ, കെ വി സുധാകരൻ പ്രസംഗിച്ചു. എം സി പ്രഭാകരൻ സ്വാഗതവും സുന്ദര ആരിക്കാടി നന്ദിയും പറഞ്ഞു.


Keywords: Kasaragod, News, Kerala, Congress, Top-Headlines, Rajmohan Unnithan, CPIM, DCC, Kanhangad, KPCC, Rajmohan Unnithan says Congress will not be tired. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia