city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശില്‍പികളുടെ ഗ്രാമമായ കുഞ്ഞിമംഗലത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി; രാജേന്ദ്രന് വെങ്കല ശില്‍പ നിര്‍മാണത്തിനുള്ള സംസ്ഥാന ക്ഷേത്ര കലാ അക്കാഡമിയുടെ അവാര്‍ഡ്

പയ്യന്നൂര്‍: (www.kasargodvartha.com 18.02.2021) ശില്‍പികളുടെ ഗ്രാമമായ കുഞ്ഞിമംഗലത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. തെക്കേ വീട്ടില്‍ രാജേന്ദ്രന്‍ 2020 വര്‍ഷത്തെ വെങ്കല ശില്‍പ നിര്‍മാണത്തിനുള്ള സംസ്ഥാന ക്ഷേത്ര കലാ അകാഡമിയുടെ അവാര്‍ഡ് ലഭിച്ചു. കുട്ടിക്കാലം മുതല്‍ അച്ഛന്‍, പരേതനായ പ്രശസ്ത ശില്‍പി തെക്കേവീട്ടില്‍ ചന്തുറനില്‍ നിന്നും അമൂല്യ സിദ്ധിയാണ് പകര്‍ന്നു കിട്ടിയത്. 350ലധികം ക്ഷേത്ര തിടമ്പുകളും ഇരുപതോളം പ്രതിഷ്ഠാ വിഗ്രഹങ്ങളും നിര്‍മിച്ചിട്ടുണ്ട്.

ശില്‍പികളുടെ ഗ്രാമമായ കുഞ്ഞിമംഗലത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി; രാജേന്ദ്രന് വെങ്കല ശില്‍പ നിര്‍മാണത്തിനുള്ള സംസ്ഥാന ക്ഷേത്ര കലാ അക്കാഡമിയുടെ അവാര്‍ഡ്

കൂടാതെ അത്യപൂര്‍വ്വമായി ചെയ്തുവരുന്ന ദശാവതാരം വിളക്ക്, രാമായണം വിളക്ക്, ആല്‍വിളക്ക്, ഗജലക്ഷ്മി വിളക്ക്, വിഗ്രഹങ്ങള്‍, തെയ്യച്ചമയങ്ങള്‍ എന്നിവ അദ്ദേഹത്തെ വിശേഷപ്പെട്ട ഈ അംഗീകാരത്തിന് അര്‍ഹനാക്കി. കുഞ്ഞിമംഗലത്തു നിന്നുള്ള എല്ലാ വെങ്കല നിര്‍മിതിയും ചെയ്യുന്നുണ്ട്. കുഞ്ഞിമംഗലം കുതിരുമ്മലിലെ തന്റെ പണിപ്പുരയില്‍ മാതാവ് പാര്‍വതിയുടെയും ജ്യേഷ്ഠ സഹോദരങ്ങളായ രവീന്ദ്രന്‍, മുരളീധരന്‍, ബാബു, രാജീവന്‍ എന്നിവരുടെ നിര്‍ദേശങ്ങളിലൂടെ ശില്‍പകലയിലെ പുത്തന്‍ പതിപ്പുകളിലൂടെ ദ്രുതഗതിയില്‍ മുന്നേറുകയാണ്.

ഭാര്യ സൗമ്യയും മക്കളായ സൂര്യനന്ദും ശ്രീനന്ദും അച്ഛന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ട് സഹായിക്കുന്നു. 25 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജേന്ദ്രന്‍ വിദേശ രാജ്യങ്ങളിലും തന്റെ ശില്‍പങ്ങളിലൂടെ സുപരിചിതനാണ്. കുഞ്ഞിമംഗലം വെങ്കല പൈതൃകം ട്രസ്റ്റ് ട്രഷറര്‍ ആയ രാജേന്ദ്രന്‍ 2018 വര്‍ഷത്തെ ഫോക്ലോര്‍ അകാഡമിയുടെ യുവ പ്രതിഭാ പുരസ്‌കാര ജേതാവ് കൂടിയാണ്.

Keywords: Kasaragod, Kerala, News, Payyannur, Winner, Arts, Temple, Award, Father, Temple Fest, Wife, Son, Youth, Rajendran won an Award of the State Temple Arts Academy for bronze sculpture.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia