രജനിയുടെ മൃതദേഹം പുറത്തെടുത്തു, അന്വേഷണം തുടരുന്നു
Oct 20, 2014, 10:43 IST
നീലേശ്വരം: (www.kasargodvartha.com 20.10.2014) കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കുഴിച്ചുമൂടിയ തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട് കോളനിയിലെ പി. രജനി (35)യുടെ മൃതദേഹം പുറത്തെടുത്തു. തിങ്കളാഴ്ച രാവിലെ കണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിയെടുത്താണ് മൃതദേഹം പോലീസ് പുറത്തെടുത്തത്.
രജനിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലെടുത്ത കണിച്ചിറ സ്വദേശിയും രജനിയുടെ സഹപ്രവര്‍ത്തനുമായ സതീശനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പോലീസ് കുഴിയെടുത്തത്. സതീശനെയും പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. നീലേശ്വരം സി.ഐ. യു.പ്രേമന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും. കസ്റ്റഡിയിലുള്ള സതീശനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്.
ചെറുവത്തൂര്‍ മദര്‍ തെരേസ ഹോം നഴ്സിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു രജനി. കഴിഞ്ഞ തിരുവോണത്തലേന്നാണ് രജനിയെ കാണാതായത്. പിതാവ് കണ്ണന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതായി വിവരം ലഭിക്കുന്നത്.
Related News:
നീലേശ്വരം കണിച്ചിറയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം
Keywords: Kasaragod, Kerala, Neeleshwaram, Dead body, Police, Post mortem, Medical College, Case, Complaint,
Advertisement: