Inspection | ഭക്ഷണ ശാലകളില്‍ പരിശോധനയുമായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍; 7 റെസ്റ്റോറന്റുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി നശിപ്പിച്ചു
Oct 17, 2023, 21:14 IST
കാഞ്ഞങ്ങാട്: (KasargodVartha) നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളില്‍ പരിശോധന നടത്തി. 12 ഹോടെലുകളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് റെസ്റ്റോറന്റുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഉടമകള്‍ക്ക് പിഴ ഈടാക്കുന്നതിനായി നോടീസ് നല്‍കിയിട്ടുണ്ട്.
പരിശോധനക്ക് ക്ലീന്‍ സിറ്റി മാനജര്‍ ഷൈന്‍ പി ജോസ് നേതൃത്വം നല്‍കി. പബ്ലിക് ഇന്‍സ്പെക്ടര്‍മാരായ ഷിജു കെ, ബിജു ആണൂര്‍, രൂപേഷ് പി ടി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അറിയിച്ചു.

Keywords: Inspection, Foods, Health, Municipality, Kanhangad, Kerala News, Kasaragod News, Kanhangad Municipality, Food Inspection, Raids held in restaurants.
< !- START disable copy paste -->