പുഞ്ചാവി ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരം: മെട്രോ മുഹമ്മദ് ഹാജി
Jun 18, 2017, 08:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.06.2017) നാല് പതിറ്റാണ്ട് കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ നാമധേയത്തില്‍ പുഞ്ചാവിയില്‍ രൂപീകൃതമായ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നും രൂപീകരിച്ച് ഒരു മാസം കൊണ്ട് അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സെന്റര്‍ ഭാരവാഹികളുടെ പ്രയത്നം ശ്ലാഖനീയമാണെന്നും എസ്. വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു.
ഇസ്ലാമിക് സെന്ററിന്റെ പദ്ധതികളെ പരിചയപ്പെടുത്തിയുള്ള ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാശിം തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി ആറങ്ങാടി, അബ്ബാസ് ദാരിമി, സഈദ് അസ്അദി, ജഅ്ഫര്‍ അഷ്റഫി, എന്‍.പി. അബൂബക്കര്‍ ഹാജി, എന്‍ പി. മുസ്തഫ, സി.പി ഹസൈനാര്‍, അന്ത്രു ഹാജി, തോട്ടംപുറം അന്തുമായി, സി പി കുഞ്ഞബ്ദുല്ല ഹാജി, എന്‍ പി ഹുസൈനാര് ഹാജി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Punchavi Islamic center project brochure released
Keywords: Kasaragod, Kerala, Kanhangad, news, Punchavi Islamic center project brochure released