Protest | ഫര്‍ഹാസിന്റെ മരണം പൊലീസുകാരുടെ അനാസ്ഥ മൂലമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി; നടപടി വേണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ; കുടുംബത്തിന് നീതി കിട്ടണമെന്ന് എകെഎം അശ്റഫ് എംഎല്‍എ; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ്; ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി ഡിവൈഎഫ്‌ഐ; ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ടികളും യുവജന സംഘടനകളും
Aug 29, 2023, 18:22 IST
കുമ്പള: (www.kasargodvartha.com) കാര്‍ മറിഞ്ഞ് പരുക്കേറ്റ കുമ്പള പേരാല്‍ കണ്ണൂര്‍ കുന്നില്‍ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനും അംഗഡിമുഗര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥിയുമായ ഫര്‍ഹാസിന്റെ (17) മരണത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ടികളും യുവജന സംഘടനകളും രംഗത്തെത്തി.
പൊലീസുകാരുടെ അനാസ്ഥയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി
പൊലീസുകാരുടെ അനാസ്ഥ കാരണമാണ് ഫര്‍ഹാസിന്റെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. ഫര്‍ഹാസ് സ്‌കൂളിലെ ഓണ പരിപാടി ദിവസം ഉച്ചയ്ക്ക് പള്ളിക്ക് പോകാന്‍ വേണ്ടി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുമ്പോള്‍ അംഗഡിമൊഗറില്‍ വെച്ച് കുമ്പള പൊലീസ് കാറിന് കൈ കാണിച്ചു വണ്ടി നിര്‍ത്തുകയും കാറിന്റെ ഡോര്‍ ചവിട്ടുകയും ചീത്തവിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ പേടിച്ചുവിറച്ച് കാര്‍ പെട്ടെന്ന് ഓടിച്ച് പോകുകയും പിന്നാലെ പൊലീസ് വണ്ടി ഏകദേശം ആറ് കിലോമീറ്ററോളം ചെയ്സ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കാറിന്റെ നിയന്ത്രണം തെറ്റി കളത്തൂര്‍ പള്ളം എന്ന സ്ഥലത്ത് തല കീഴായി മറിയുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവേശ തള്ളിച്ചയില്‍ സ്ഥലകാല ബോധമില്ലാത്ത ചില പൊലീസുകാര്‍ കാട്ടിക്കൂട്ടിയ പരക്രമത്തിന് ബലിയാടാകേണ്ടി വന്ന് ജീവന്‍ തന്നെ നഷ്ടപ്പെട്ട ഈ സംഭവത്തിന് ഉത്തരവാദപ്പെട്ട, അനാസ്ഥ കാണിച്ച കുമ്പള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
നടപടി വേണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
പൊലീസ് കിലോമീറ്ററുകളോളം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ചെയ്‌സ് ചെയ്തതായും ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
വാഹന പരിശോധന എങ്ങനെയായിരിക്കണമെന്നും പരിശോധന നടത്തുമ്പോള്‍ പൊലീസ് സ്വീകരിക്കേണ്ട രീതികള്‍ എന്തായിരിക്കണമെന്നും മുഖ്യമന്ത്രി അടക്കം പൊലീസിലെ ഉന്നതന്മാര്‍ ആവര്‍ത്തിച്ചു പറയാറുണ്ടെന്നും എന്നാല്‍ ഫര്‍ഹാസിന്റെ വാഹനം പരിശോധിക്കുന്ന സമയത്ത് പൊലീസ് ഇത്തരം കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഫേസ്ബുക് പോസ്റ്റില്‍ പ്രതികരിച്ചു.
ഒരു കുടുംബത്തിന്റെ ആശാകുസുമമായ ഒരു ചെറുപ്പക്കാരനെയാണ് നഷ്ടപ്പെട്ടത്. സംഭവം നിര്‍ഭാഗ്യകരമാണ്. അങ്ങനെ പറഞ്ഞാല്‍ തീരുന്നതല്ല ആ കുടുംബത്തിന്റെ വേദന. താനും മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫും രാവിലെ ജില്ലാ പൊലീസ് മേധാവിയെ കണ്ടിരുന്നു. എസ് പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപോര്‍ട് കിട്ടിയാലുടന്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.
ഫര്‍ഹാസിനെ കിലോമീറ്ററുകളോളം ഓടിച്ചു പിന്തുടര്‍ന്ന പൊലീസുകാരെ നിലവില്‍ അവര്‍ ജോലി ചെയ്യുന്ന സബ്ഡിവിഷനില്‍ നിന്ന് മറ്റു ഡിവിഷനിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ റേന്‍ജ് ഡിഐജി തോംസണ്‍ ജോസ് നീതിപൂര്‍വമായ അന്വേഷണവും നടപടിയും ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രടറി പി ശശി എന്നിവരെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതുപോലെയുള്ള ദാരുണ സംഭവം കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം അവസാനത്തേതാകട്ടെയെന്നും എന്‍എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന് നീതി കിട്ടണമെന്ന് എകെഎം അശ്റഫ് എംഎല്‍എ
ഫര്‍ഹാസിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും മൃതദേഹം ഖബറടക്കുന്നതിന് മുമ്പ്, ഉത്തരവാദികളായ പൊലീസുകാര്‍ക്കതിരെ നടപടിയെടുക്കണമെന്നും എകെഎം അശ്റഫ് എംഎല്‍എ ആവശ്യപ്പെട്ടു. കൊല്ലാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. കാസര്‍കോട്ടെ ചില പൊലീസുകാര്‍ അവരുടെ താന്തോന്നിത്തത്തിന് പ്രവര്‍ത്തിക്കുന്നതിനിടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ മരണം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണ റിപോര്‍ട് കിട്ടിയ ഉടനെ അവരുടെ മേല്‍ ക്രൈം കേസ് എടുക്കുകയും നടപടി സ്വീകരിക്കുമെന്നുമാണ് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നല്‍കിയത്. ഫര്‍ഹാസിന്റെ മരണം ജില്ലയിലെ പൊലീസിന്റെ ക്രൂരതയുടെ അവസാനത്തെ മരണമായിരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
ഫർഹാസിൻ്റെ മരണത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രടറിയേറ്റ് ആവശ്യപ്പെട്ടു. കുടുംബത്തിന് നീതി ലഭ്യമാക്കണം. പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിർത്താതിരുന്നു എന്ന കാരണത്താൽ പൊലീസ് പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്തതാണ് മരണത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് വിവേകപൂർണമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും യോഗം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡൻ്റ് സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. റാസിഖ് മഞ്ചേശ്വർ, എൻഎം വാജിദ്, റാശിദ് മുഹ് യുദ്ദീൻ, ശഹ്ബാസ് കോളിയാട്ട് എന്നിവർ സംസാരിച്ചു.
പൊലീസുകാരുടെ അനാസ്ഥയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി
പൊലീസുകാരുടെ അനാസ്ഥ കാരണമാണ് ഫര്‍ഹാസിന്റെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. ഫര്‍ഹാസ് സ്‌കൂളിലെ ഓണ പരിപാടി ദിവസം ഉച്ചയ്ക്ക് പള്ളിക്ക് പോകാന്‍ വേണ്ടി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുമ്പോള്‍ അംഗഡിമൊഗറില്‍ വെച്ച് കുമ്പള പൊലീസ് കാറിന് കൈ കാണിച്ചു വണ്ടി നിര്‍ത്തുകയും കാറിന്റെ ഡോര്‍ ചവിട്ടുകയും ചീത്തവിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ പേടിച്ചുവിറച്ച് കാര്‍ പെട്ടെന്ന് ഓടിച്ച് പോകുകയും പിന്നാലെ പൊലീസ് വണ്ടി ഏകദേശം ആറ് കിലോമീറ്ററോളം ചെയ്സ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കാറിന്റെ നിയന്ത്രണം തെറ്റി കളത്തൂര്‍ പള്ളം എന്ന സ്ഥലത്ത് തല കീഴായി മറിയുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവേശ തള്ളിച്ചയില്‍ സ്ഥലകാല ബോധമില്ലാത്ത ചില പൊലീസുകാര്‍ കാട്ടിക്കൂട്ടിയ പരക്രമത്തിന് ബലിയാടാകേണ്ടി വന്ന് ജീവന്‍ തന്നെ നഷ്ടപ്പെട്ട ഈ സംഭവത്തിന് ഉത്തരവാദപ്പെട്ട, അനാസ്ഥ കാണിച്ച കുമ്പള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
നടപടി വേണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
പൊലീസ് കിലോമീറ്ററുകളോളം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ചെയ്‌സ് ചെയ്തതായും ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
വാഹന പരിശോധന എങ്ങനെയായിരിക്കണമെന്നും പരിശോധന നടത്തുമ്പോള്‍ പൊലീസ് സ്വീകരിക്കേണ്ട രീതികള്‍ എന്തായിരിക്കണമെന്നും മുഖ്യമന്ത്രി അടക്കം പൊലീസിലെ ഉന്നതന്മാര്‍ ആവര്‍ത്തിച്ചു പറയാറുണ്ടെന്നും എന്നാല്‍ ഫര്‍ഹാസിന്റെ വാഹനം പരിശോധിക്കുന്ന സമയത്ത് പൊലീസ് ഇത്തരം കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഫേസ്ബുക് പോസ്റ്റില്‍ പ്രതികരിച്ചു.
ഒരു കുടുംബത്തിന്റെ ആശാകുസുമമായ ഒരു ചെറുപ്പക്കാരനെയാണ് നഷ്ടപ്പെട്ടത്. സംഭവം നിര്‍ഭാഗ്യകരമാണ്. അങ്ങനെ പറഞ്ഞാല്‍ തീരുന്നതല്ല ആ കുടുംബത്തിന്റെ വേദന. താനും മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫും രാവിലെ ജില്ലാ പൊലീസ് മേധാവിയെ കണ്ടിരുന്നു. എസ് പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപോര്‍ട് കിട്ടിയാലുടന്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.
ഫര്‍ഹാസിനെ കിലോമീറ്ററുകളോളം ഓടിച്ചു പിന്തുടര്‍ന്ന പൊലീസുകാരെ നിലവില്‍ അവര്‍ ജോലി ചെയ്യുന്ന സബ്ഡിവിഷനില്‍ നിന്ന് മറ്റു ഡിവിഷനിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ റേന്‍ജ് ഡിഐജി തോംസണ്‍ ജോസ് നീതിപൂര്‍വമായ അന്വേഷണവും നടപടിയും ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രടറി പി ശശി എന്നിവരെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതുപോലെയുള്ള ദാരുണ സംഭവം കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം അവസാനത്തേതാകട്ടെയെന്നും എന്‍എ നെല്ലിക്കുന്ന് കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന് നീതി കിട്ടണമെന്ന് എകെഎം അശ്റഫ് എംഎല്‍എ
ഫര്‍ഹാസിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും മൃതദേഹം ഖബറടക്കുന്നതിന് മുമ്പ്, ഉത്തരവാദികളായ പൊലീസുകാര്‍ക്കതിരെ നടപടിയെടുക്കണമെന്നും എകെഎം അശ്റഫ് എംഎല്‍എ ആവശ്യപ്പെട്ടു. കൊല്ലാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. കാസര്‍കോട്ടെ ചില പൊലീസുകാര്‍ അവരുടെ താന്തോന്നിത്തത്തിന് പ്രവര്‍ത്തിക്കുന്നതിനിടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ മരണം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണ റിപോര്‍ട് കിട്ടിയ ഉടനെ അവരുടെ മേല്‍ ക്രൈം കേസ് എടുക്കുകയും നടപടി സ്വീകരിക്കുമെന്നുമാണ് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നല്‍കിയത്. ഫര്‍ഹാസിന്റെ മരണം ജില്ലയിലെ പൊലീസിന്റെ ക്രൂരതയുടെ അവസാനത്തെ മരണമായിരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കല്ലട്ര മാഹിൻ ഹാജി
ഫർഹാസ് മരണപ്പെടാൻ ഇടയാക്കിയ സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ആവശ്യപ്പെട്ടു.
ഓണം ആഘോഷത്തിൽ പങ്കെടുത്ത് ജുമുഅ നിസ്കാരത്തിന് കൂട്ടുകാരോടൊപ്പം കാറിൽ പള്ളിയിൽ പോവുന്നതിനിടെ പൊലീസ് കൈ കാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെടുകയും നിർത്തിയപ്പോൾ ഡോറിലേക്ക് ചവിട്ടി മർദിക്കുകയും ചീത്തവിളിക്കുകയും ചെയ്പ്പോൾ പേടിച്ച് വിരണ്ട കുട്ടികൾ കാറോടിച്ച് പോകവെ പൊലീസ് ജിപിൽ ആറ് കിലോമീറ്ററോളം പിന്തുടരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പരുക്ക് പറ്റിയ കുട്ടികൾ മംഗ്ളൂറിൽ ചികിത്സ തേടിയെങ്കിലും ഫർഹാസ് മരണപ്പെടുകയാണുണ്ടായത്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടിക്ക് നേതൃത്വം നൽകുമെന്നും കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു.

ഡിവൈഎഫ്‌ഐ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി
ഫര്‍ഹാസിന്റെ മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ അടിയന്തിര നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ കുമ്പള ബ്ലോക് കമിറ്റി ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ജില്ലാ ജോ. സെക്രടറി പി ശിവപ്രസാദ്, ബ്ലോക് സെക്രടറി നാസിറുദ്ദീന്‍ മലങ്കരെ, പ്രഡിഡന്റ് രഞ്ജിത്ത് പി, വൈസ് പ്രസിഡന്റ് മജീദ് എം എച്, പുത്തിഗെ മേഖലാ സെക്രടറി മുഹമ്മദ് ആസിഫ് എന്നിവര്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ട് നടപടി ആവശ്യപ്പെട്ടു.
കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ്
ഫര്‍ഹാസിന്റെ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്ത് സര്‍വീസില്‍ നിന്നും പിരിച്ച് വിടണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെയും ജെനറല്‍ സെക്രടറി എ കെ ആരിഫും ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായ വാഹന പരിശോധനയ്കിടയിലാണ് അപകടമുണ്ടായതന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. കുറ്റക്കാരെ സംരക്ഷിക്കാനാണ് ചില മേലുദ്യോഗസ്ഥരായ പൊലീസ് ഓഫീസര്‍മാര്‍ ശ്രമിക്കുന്നത്. കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെയും നിയമപരമായും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പാര്‍ടി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ യൂത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
Keywords: Protest, Kumbla, Police, Angadimogar, Investigation, Accident, Kerala News, Malayalam News, Kasaragod News, Rahmohan Unnithan, NA Nellikunnu, AKM Ashraf, Muslim League, Protest over Farhas's death.
< !- START disable copy paste -->