Protest | 40 ഏകറോളം സ്ഥലവും, നിറയെ യാത്രക്കാരും, മികച്ച വരുമാനവും ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല; കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ നാട്ടുകാർ സമരത്തിന്; കേരളപ്പിറവി ദിനത്തിൽ പ്രതിഷേധകൂട്ടായ്മ
Oct 30, 2023, 21:30 IST
കുമ്പള: (KasargodVartha) കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയ്‌ക്കെതിരെ സമരവുമായി നാട്ടുകാർ രംഗത്ത്. 40 ഏകറോളം വ്യാപിച്ചുകിടക്കുന്ന സ്വന്തമായി സ്ഥലമുള്ളതും, നിറയെ യാത്രക്കാരും നല്ല വരുമാനവുമുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ വികസനത്തിന്റെ കാര്യത്തിൽ അവഗണിക്കുന്നുവെന്നാണ് പരാതി. മൊഗ്രാൽ ദേശീയവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകുന്നേരം നാല് മണിക്ക് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സ്റ്റേഷനിൽ വരുമാനത്തിനും, യാത്രക്കാർക്കും അനുസരിച്ച് അടിസ്ഥാന വികസന സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കുക, യാത്രക്കാർക്ക് മഴയും, വെയിലും കൊള്ളാതിരിക്കാൻ ഫ്ലാറ്റ്ഫോമിന് മതിയായ മേൽക്കൂര നിർമിക്കുക, രാത്രി നേരത്ത് പ്ലാറ്റ്ഫോമിൽ മതിയായ വെളിച്ചം ഏർപാട് ചെയ്യുക , കുടിവെള്ള സൗകര്യം ഏർപെടുത്തുക, സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപെടുത്തുക, 40 ഓളം ഏകർ സ്ഥലമുള്ള സ്റ്റേഷന് അനുബന്ധമായി സ്റ്റേബ്ലിങ് ലൈനുകൾ, പിറ്റ് ലൈൻ, ലോകോ സ്റ്റാഫ് റണിംഗ് റൂം എന്നിവ സ്ഥാപിച്ച് കാസർകോടിന്റെയും മംഗ്ളൂരിന്റെയും 'സാറ്റലൈറ്റ്' സ്റ്റേഷനായി വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ ബോർഡ് കൺട്രോളർ പ്രൊഫ. കെ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പാസൻജേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ത്രിതല പഞ്ചായത് ഭരണസമിതി അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ-യൂണിറ്റ് കമിറ്റി ഭാരവാഹികൾ, അധ്യാപക-വിദ്യാർഥി സംഘടന നേതാക്കൾ, സാംസ്കാരിക നേതാക്കൾ, ഹോടെൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ-യൂണിറ്റ് ഭാരവാഹികൾ, മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
ഇതുസംബന്ധിച്ച് കുമ്പളയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, ജെനറൽ സെക്രടറി റിയാസ് കരീം, ട്രഷറർ എച് എം കരീം, അശ്‌റഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നട്പ്പളം, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, ബിഎ മുഹമ്മദ് കുഞ്ഞി, കുമ്പള റെയിൽപാസൻജേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് നിസാർ പെറുവാഡ് എന്നിവർ സംബന്ധിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Train, Railway, Kumbla, Malayalam News, Protest on November 1 against negligence of Kumbla railway station