16 കാരനെയും മാതാവിനെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു
Sep 28, 2021, 22:30 IST
കാസർകോട്: (www.kasargodvartha.com 28.09.2021) എന്മകജെ ചവർക്കാട്ട് 16 കാരനെയും മാതാവിനെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുസ്ത്വഫ, മാതാവ് മിസ്‌രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും നൽകിയ പരാതിയിൽ അഞ്ച് പേർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ കർണാടകയിൽ ഉണ്ടെന്നാണ് വിവരം.
ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. സംഘ പരിവാർ ഉത്തരേന്ത്യൻ മോഡൽ കലാപത്തിന്ന് കോപ്പ് കൂട്ടുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇങ്ങനെയുള്ള അക്രമം ആവർത്തിക്കപ്പെടുന്നതെന്നും നാടിനെ വർഗീയ കലാപത്തിലേക് തള്ളിവിടാൻ നോക്കുന്ന ക്രിമിനലുകൾക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാവണമെന്നും മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അശ്‌റഫ് ബഡാജേ ആവശ്യപ്പെട്ടു. എസ് ഡി പി ഐ നേതാക്കൾ അക്രമത്തിന് ഇരയായവരുടെ വീട് സന്ദർശിച്ചു.
മാതാവിനെയും മകനെയും വീടുകയറി വധിക്കാൻ ശ്രമിച്ച ആർഎസ്എസ് ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വിമൻ ഇൻഡ്യ മൂവ്‌മെന്റ് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണം പൈശാചികമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. ജില്ലാ ഭാരവാഹികൾ എൻമകജെയിലെ വീട്ടിലെത്തി അക്രമത്തിനിരയായവരെ സന്ദർശിച്ചു.
പ്രസിഡണ്ട് ഹസീന സലാം, സെക്രടറി സഫ്‌റ ശംസുദ്ദീൻ, സാജിദ ആശിഫ്, ജമീല തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Keywords: Kerala, News, Kasaragod, Attack, Assault, Boy, Woman, Complaint, Police, Case, Top-Headlines, Accused, Investigation, MYL, Protest against assault to 16-year-old boy.
< !- START disable copy paste -->